ഇനി ചില്ലറ മറന്നേക്കൂ: ഒടുവിൽ കർണാടക ആർ.ടി.സി. ബസുകളില്‍ ഇനി ക്യു.ആർ. കോഡ് ടിക്കറ്റ് സംവിധാനമായി

ബെംഗളൂരു : കർണാടക ആർ.ടി.സി.യുടെ എല്ലാബസുകളിലും ക്യു.ആർ. കോഡ് വഴി ടിക്കറ്റ് എടുക്കാം.

പുതിയ സംവിധാനം നിലവില്‍ വന്നതായി അധികൃതര്‍ അറിയിച്ചു. നവംബർ ആദ്യം പരീക്ഷണാടിസ്ഥാനത്തിൽ ചിലബസുകളിൽ ക്യു.ആർ. കോഡ് ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

ഇത് വിജയമായതോടെ എല്ലാബസിലും ഏർപ്പെടുത്താൻ കർണാടക ആർ.ടി.സി. അധികൃതർ തീരുമാനിക്കുകയായിരുന്നു.

  ബെംഗളൂരു വിമാനത്താവള പാതയിലെ ഫ്ലൈഓവറിൽ താൽക്കാലിക ഗതാഗത നിയന്ത്രണം; യാത്രാ നിർദ്ദേശവുമായി അധികൃതർ

യാത്രക്കാർക്ക് മൊബൈൽഫോണിൽ ഓൺലൈൻ പേമെന്റ് ആപ്പുപയോഗിച്ച് ഇനി മുതല്‍ ടിക്കറ്റിന് പണം നൽകാന്‍ സാധിക്കും.

സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലായി നിലവിൽ 8941 ബസുകളിലാണ് ക്യു.ആർ. കോഡ് സംവിധാനം ലഭ്യമാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts