ലാൽബാഗിൽ ഇന്ന് റിപ്പബ്ലിക് ദിന പുഷ്പമേളയ്ക്ക് തുടക്കം

ബെംഗളൂരു: ലാൽബാഗിൽ ഇന്ന് റിപ്പബ്ലിക് ദിന പുഷ്പമേളയ്ക്ക് തുടക്കം. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് സന്ദർശന സമയം. കർണാടക ഹോർട്ടികൾചർ വകുപ്പും മൈസൂരു ഹോർട്ടികൾച്ചർ സൊസൈറ്റിയും ചേർന്ന് സംഘടിപ്പിക്കുന്ന മേള 26 ന് സമാപിക്കും.

ഗാന്ധിജിയുടെ 150-ാം ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഗാന്ധിസ്മൃതിയെ ആസ്പദമാക്കിയുള്ള പുഷ്പാലങ്കാരമാണ് ഇത്തവണ ഗ്ലാസ്ഹൗസിൽ ഒരുക്കിയിരിക്കുന്നത്. ഗാന്ധിജിയുടെ ജീവിതത്തിലെ 12 പ്രധാന സംഭവങ്ങളും സബര്‍മതി ആശ്രമം, അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ട്, ചർക്കയിൽ നൂൽനൂൽക്കുന്ന ഗാന്ധിജി എന്നിവയാണ് പൂക്കൾ കൊണ്ട് നിർമിച്ചിരിക്കുന്നത്.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

സുരക്ഷയുടെ ഭാഗമായി 50 സിസിടിവി ക്യാമറകളും ഹോംഗാർഡുകളേയും മേള നടക്കുന്ന സ്റ്റാളുകൾക്കു സമീപം നിയോഗിച്ചിട്ടുണ്ട്. മേളയ്ക്കെത്തുന്നവരുടെ കാറുകൾ ശാന്തിനഗർ ബിഎംടിസി ടെർമിനൽ, ജെസി റോഡിലെ ബിബിഎംപി പാർക്കിങ് ഗ്രൗണ്ടിലും ഇരുചക്രവാഹനങ്ങൾ അൽഅമീൻ കോളജ് ഗ്രൗണ്ടിലും പാർക്ക് ചെയ്യണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഐഎസ്എം പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് പ്രഖ്യാപന സമ്മേളനം ഇന്ന് ബെംഗളൂരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts