കമ്പിളി പുതപ്പൊക്കെ പൊടി തട്ടി എടുത്ത് തയ്യാർ ആക്കിക്കോളു; നഗരത്തിൽ വരും ദിവസങ്ങളിൽ തണുപ്പ് കൂടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

climate

ബെംഗളൂരു: ബെംഗളൂരുവിൽ വരും ദിവസങ്ങളിൽ തണുപ്പ് വർധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി).

നഗരത്തിൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി പെയ്ത തുടർച്ചയായ മഴ കുറഞ്ഞിട്ടുണ്ട്.

എന്നാൽ വരും ദിവസങ്ങളിലും മഴ തുടരുവാൻ സാധ്യതയുണ്ടെന്നാണ് ഐഎംഡി അറിയിച്ചത്.

സ്കൈമെറ്റ് വെദറിന്‍റെ റിപ്പോർട്ട് അനുസരിച്ച് ബെംഗളൂരുവിൽ ഡിസംബർ മാസത്തിൽ ആകെ ലഭിക്കുന്ന മഴ ആദ്യ മൂന്നു ദിവസങ്ങൾക്കുള്ളിൽ തന്നെ ഈ വർഷം കിട്ടിക്കഴിഞ്ഞു.

  ഫുട്ട്പാത്തിലെ കയ്യേറ്റക്കാരെ ഒഴുപ്പിച്ചു, പക്ഷേ നഗരമധ്യത്തിലെ ഈ 'ലൈവ് ബോംബുകൾ' ആര് മാറ്റും?

ഡിസംബറിൽ ശരാശരി15.7 മില്ലിമീറ്റർ മഴയാണ് ബെംഗളൂരുവിൽ സാധാരണ ലഭിക്കുന്നത്. എന്നാൽ കഴിഞ്ഞ നാല് ദിവസങ്ങളിലായി 80 മി.മി. മഴയാണ് നഗരത്തിൽ രേഖപ്പെടുത്തിയത്.

നിലവിൽ നഗരത്തിൽ നേരിയ മഴ പയിടങ്ങളിലും അനുഭവപ്പെടുന്നുണ്ട്. ഈ നേരിയ ചാറ്റൽ മഴ വരുന്ന നാലു ദിവസങ്ങളിലും കിട്ടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.

ഡിസംബർ 11-നും 13-നും ഇടയിലായിരിക്കും ഇനി മഴ ശക്തമാവുകയെന്നാണ് സ്കൈമെറ്റ് വെദർ റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ശൈത്യകാലത്തിന്‍റെ തണുപ്പ് കൂടിയ അവസ്ഥ ബെംഗളൂരുവിൽ തുടരും. ഇക്കാരണത്താൽ തന്നെ പനി, ജലദോഷം, ആസ്ത്മ പോലുള്ള അസുഖങ്ങൾ വരാൻ സാധ്യത കൂടുതലാണെന്നും ജനങ്ങൾ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ആരോഗ്യ വിദഗ്ധർ നിർദേശിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോടികളുടെ ബിസിനസ്സ്, ലക്ഷങ്ങളുടെ ശമ്പളം; പക്ഷേ ഒന്നിനോടും ആവേശമില്ല; ബെംഗളൂരു സ്റ്റാർട്ടപ്പ് സ്ഥാപകന്റെ തുറന്നുപറച്ചിൽ ചർച്ചയാകുന്നു
[masterslider id="10"]

Related posts