ബെംഗളൂരു – എറണാകുളം സീറ്റർ കം സ്ലീപ്പർ സർവീസ് ആരംഭിച്ച് തമിഴ്നാട് എസ്ഇടിസി: ടിക്കറ്റ് നിരക്ക് അടക്കമുള്ള വിശദാംശങ്ങൾ

ബെംഗളൂരു: നഗരത്തിൽ നിന്ന് എറണാകുളത്തേക്ക് സീറ്റർ കം സ്ലീപ്പർ നോൺ എസി സർവീസ് ആരംഭിച്ചു.

നേരത്തെയുള്ള അൾട്രാ ഡീലക്സിന് പകരമാണ് പുതിയ ബസ്.

വൈകിട്ട് 5.15ന് ശാന്തിനഗർ ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ബസ് ഹൊസൂർ, സേലം, കോയമ്പത്തൂർ, തൃശൂർ വഴി രാവിലെ 5.15ന് എറണാകുളത്തെത്തും.

  ജോലിയിൽ ഉഴപ്പുന്നവർക്ക് പൂട്ട് വീഴും

എറണാകുളത്ത് നിന്ന് വൈകിട്ട് 6.30ന് പുറപ്പെട്ട് രാവിലെ 7.30നു ബെംഗളൂരുവിലെത്തും. സീറ്ററിന് 740 രൂപയും സ്ലീപ്പർ ബെർത്തിന് 975 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

ബെംഗളൂരുവിൽ നിന്ന് നാഗർകോവിൽ വഴി തിരുവനന്തപുരത്തേക്കും എസ്ഇടിസിക്ക് അൾട്രാ ഡീലക്സ് സർവീസുണ്ട്. ബുക്കിങിന്; tnstc.in

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെം​ഗളൂരുവിൽ കാറിനുള്ളിൽ വയോധികൻ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us