രാത്രി 10 മണിക്ക് ശേഷവും ബാറുകളിൽ അമിതവിലയിൽ മദ്യവിൽപ്പന, 6 പേർ അറസ്റ്റിൽ 

ബെംഗളൂരു: അനുവദനീയമല്ലാത്ത സമയത്ത് ബാറുകളിൽ മദ്യവിൽപ്പനയിലേർപ്പെട്ട ആറുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഗൂഡല്ലൂർ  കോത്തഗിരിക്ക് സമീപത്തെ ബാറുകളിൽ മദ്യം വിറ്റ ആറുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അനുവദനീയമായ പ്രവൃത്തിസമയത്തിന് മുമ്പും രാത്രി 10 മണിക്ക് ശേഷം പ്രവർത്തിക്കുന്നുവെന്നും ബാറുകളിൽ അധികവിലയ്ക്ക് മദ്യം വിതരണം ചെയ്യുന്നതായും ജില്ലാ പോലീസ് സൂപ്രണ്ടിന് നിരവധി പരാതികൾ ലഭിച്ചിരുന്നു.

  കയ്യിൽ മറ്റൊരു പ്ലാനുമില്ല, എങ്കിലും ആ 60,000 രൂപയുടെ ജോലി വേണ്ടെന്ന് വെച്ചു; ബെംഗളൂരുവിലെ 22-കാരിയുടെ തുറന്നുപറച്ചിൽ വൈറൽ!

ഇതേത്തുടർന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ് ഉണ്ടായത്. കോത്തഗിരിക്ക് സമീപം കട്ടബെഡ്ഡു ഭാഗത്ത് പ്രവർത്തിക്കുന്ന ടാസ്മാക് ബാറിൽ നിന്ന് ബാറിലെ തൊഴിലാളികളായ ശിവഗംഗ ജില്ലയിലെ കാർത്തിക്, കോയമ്പത്തൂരിലെ മുഹമ്മദ് ബറൂക്ക്, മധുരയിലെ സതീഷ് ശിവ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോത്തഗിരി എസ്. കൈകാട്ടിയിലെ ടാസ്മാക് ബാറിലെ പരിശോധനയിൽ ജീവനക്കാരായ മധുര സ്വദേശി രാജു, അൻപരശൻ, എസ്. കൈകാട്ടി സ്വദേശി കമലനാഥൻ എന്നിവരെയും അറസ്റ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
[masterslider id="10"]

Related posts