ബെംഗളൂരു: ബസിൽ യാത്ര ചെയ്ത യാത്രക്കാരന് ടിക്കറ്റ് നിരക്കിന്റെ ബാക്കി ഒരു രൂപ നല്‍കാത്തതിന് ഉപഭോക്തൃ കമ്മിഷന്‍ 3000 രൂപ പിഴ ചുമത്തി . ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് ആണ് ഉപഭോക്തൃ കമ്മിഷന്‍ പിഴയിട്ടത്. പിഴത്തുക മുഴുവനും യാത്രക്കാരന് നഷ്ടപരിഹാരമായി നല്‍കണം എന്നാണ് ഉത്തരവില്‍ പറയുന്നത്. 2019 സെപ്റ്റംബര്‍ 11 ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അഭിഭാഷകനായ രമേശ് നായ്ക് എന്നയാളായിരുന്നു കേസിലെ പരാതിക്കാരന്‍. ബെംഗളൂരുവിലെ മജെസ്റ്റിക്കില്‍ നിന്ന് ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ വോള്‍വോ ബസില്‍ യാത്ര ചെയ്യുകയായിരുന്നു…
Read MoreTag: BMTC
നഗരത്തിൽ ബസ് റൂട്ടും സമയവും അറിയിക്കാൻ എൽ.ഇ.ഡി ബോർഡുകൾ ഉടൻ
ബെംഗളൂരു: ബസ് ടെർമിനുകളിലും ഷെൽട്ടറുകളിലും ബസിന്റെ സമയവും റൂട്ടും അറിയാൻ എൽ.ഇ.ഡി ബോർഡുകൾ സ്ഥാപിക്കാൻ ഒരുങ്ങി ബി.എം.ടി.സി. 2 മാസത്തിനുളിൽ 500 ഇടങ്ങളിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കുമെന്ന് ഡയറക്ടർ എ.വി. സൂര്യ സെൻ അറിയിച്ചു. മെജസ്റ്റിക്, ശിവാജിനഗർ, ജയനഗർ, കെങ്കേരി, ബനശങ്കരി, കോറമംഗല, യശ്വന്തപുര, വിജയനഗർ, ഡൊംലൂര്‍, വൈറ്റ്ഫീൽഡ്, ബന്നാർഘട്ടെ, ബി.എം.ടി.സി ലേഔട്ട് എന്നിവിടങ്ങളിൽ ഉൾപ്പെടെ നഗരത്തിൽ വ്യാപകമായി പദ്ധതി നടപ്പിലാക്കും. പദ്ധതി വർഷണങ്ങളായി ബി.എം.ടി.സിയുടെ പരിഗണനയിലുണ്ടെങ്കിലും ബി.ബി.എം.പി അനുവാദം അനുവാദം നൽകാതിരുന്നതാണ് പദ്ധതി വൈകാൻ കാരണം.
Read Moreബസ് ട്രാക്കിങ്ങിന് ബിഎംടിസിയുടെ നിംബസ് ആപ്പ്; റിപ്പബ്ലിക് ദിനത്തിൽ പ്രവർത്തനം ആരംഭിക്കും
ബെംഗളൂരു: ഏറെ കാലതാമസത്തിന് ശേഷം ബിഎംടിസിയുടെ ആപ്പ് നിംബസ് ഈ റിപ്പബ്ലിക് ദിനത്തിൽ അവതരിപ്പിക്കും. ബിഎംടിസി ബസുകൾ തത്സമയം ട്രാക്ക് ചെയ്യാനും യാത്രാ തടസ്സരഹിതമാക്കുന്നതിനുള്ള മറ്റ് ഓപ്ഷനുകൾക്കൊപ്പം യാത്രാനിരക്കുകൾ, റൂട്ടുകൾ, ഷെഡ്യൂളുകൾ എന്നിവ നേടാനും ആപ്പ് ഉപയോക്താക്കളെ സഹായിക്കും. ഡിസംബർ 23-ന് ആപ്പ് പുറത്തിറക്കാനിരുന്ന റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ചില സാങ്കേതിക തകരാറുകൾ പരിഹരിച്ച് അതിന്റെ കൃത്യത മെച്ചപ്പെടുത്തേണ്ടതിനാൽ പദ്ധതി മാറ്റിവെക്കുകയായിരുന്നു. സോഫ്റ്റ് ലോഞ്ചിൽ ആപ്പ് പരിശോധിക്കാൻ ആക്‌സസ് നൽകിയ ഉപയോക്താക്കൾ നൽകിയ ഫീഡ്‌ബാക്ക് അടിസ്ഥാനമാക്കി ആപ്പ് മികച്ച രീതിയിൽ ട്യൂൺ ചെയ്യുകയാണെന്ന് ബിഎംടിസി…
Read Moreബിഎംടിസി യിൽ താത്കാലിക നിയമനം
ബെംഗളൂരു: 1000 ഡ്രൈവർമാരെ നിയമിക്കാൻ സ്വകാര്യ ഏജൻസിയിൽ നിന്നും അപേക്ഷ ക്ഷണിച്ച് ബിഎംടിസി. പുതിയ നിയമത്തിലൂടെ ഡ്രൈവർമാരുടെ ക്ഷാമം പരിഹരിക്കാൻ ആണ് ലക്ഷ്യം. ഡ്രൈവർമാരുടെ എണ്ണം വർധിക്കുന്നതോടെ നഗരത്തിലെ മുഴുവൻ സർവീസുകളും പ്രവർത്തനക്ഷമമാകും. ബിഎംടിസി യുടെ 5 സോണുകളിലായി 200 ഡ്രൈവർമാരെ വീതമാകും നിയമിക്കുക. 11 മാസം ആയിരിക്കും ഓരോ ഡ്രൈവർമാരുടെയും കാലാവധി. 6800 ബസുകളിൽ 5700 ബസുകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. കോവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ കൂടുതൽ ബസുകൾ സർവീസ് നടത്തി വരുമാനം വർധിപ്പിക്കാൻ ആണ് ബിഎംടിസി യുടെ…
Read Moreസ്റ്റുഡന്റ്സ് പാസിലെ യാത്രാപരിധി നീക്കം ചെയ്യാൻ ഒരുങ്ങി ബിഎംടിസി
ബെംഗളൂരു: സ്റ്റുഡന്റ്സ് പാസിലെ യാത്രാപരിധി നീക്കം ചെയ്യാൻ ബിഎംടിസി. നിലവിൽ പാസ് എടുക്കുന്ന നിശ്ചിത സ്റ്റോപ്പുകൾക്ക് ഇടയിൽ മാത്രമേ യാത്ര ചെയ്യാനാകു.. ഇതു നീക്കി നഗരപരിധി മുഴുവൻ യാത്ര അനുവദിക്കാനാണ് ഉദ്ദേശിക്കുന്നത്.പിയു തലം വരെയുള്ള വിദ്യാർഥികൾക്കാണ് നടപടി ബാധകമാവുക. ബസ് യാത്ര ശീലമാക്കി മാറ്റാൻ ഇതു സഹായിക്കുമെന്നും ഭാവിയിൽ യാത്രക്കാരുടെ എണ്ണം കൂട്ടാനാകുമെന്നും ബിഎംടിസി ഉദ്യോഗസ്ഥർ പറഞ്ഞു.
Read Moreരാത്രികാല സ്ത്രീസുരക്ഷ; പൊതുഗതാഗതം രാത്രി വൈകിയും വേണമെന്ന ആവശ്യം ശക്തം
ബെംഗളൂരു: സ്ത്രീ സുരക്ഷാ ഉറപ്പാക്കാൻ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാകുന്നതിന്റെ ഭാഗമായി നമ്മ മെട്രോയും ബസും എന്നിങ്ങനെയുള്ള പൊതുഗതാഗത മാർഗങ്ങൾ രാത്രി 11 ന് ശേഷവും വേണമെന്ന ആവശ്യം ശക്തം. ഐ ടി മേഘാലയിയിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് ഇത്. ഐ ടി പാർക്കുകളും മറ്റും കേന്ദ്രീകരിച്ച് രാത്രികാല ബി.എം.ടി.സി സർവീസുകൾ സജീവമാക്കണമെന്ന നിർദേശം എപ്പോൾ വീണ്ടും ശക്തമായി. മുൻപ് മജെസ്റ്റിക് ബസ് ടെർമിനലിൽ നിന്നും പ്രേതന ഐ ടി സോണുകളായ ഇലക്ട്രോണിക് സിറ്റി, വൈറ്റ് ഫെയ്ൽഡ്, ഐ.ടി.പി.എൽ…
Read Moreകോമൺ മൊബിലിറ്റി കാർഡ് ബെംഗളൂരുവിൽ ഉടൻ യാഥാർത്ഥ്യമാകും; ബി എം ടി സി
ബെംഗളൂരു: സിറ്റി ബസുകളിൽ ടിക്കറ്റ് എടുക്കാൻ ബിഎംടിസി യാത്രക്കാർ ബുദ്ധിമുട്ടേണ്ടതില്ല. യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ), നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (എൻസിഎംസി) എന്നിവയിലൂടെ പണമടയ്ക്കാൻ അനുവദിക്കുന്ന പുതിയ ടിക്കറ്റിംഗ് മെഷീനുകൾ ഉദ്യോഗസ്ഥർ കൊണ്ടുവരുന്നു, ഇത് മൾട്ടി-മോഡൽ ഗതാഗതത്തിന് വലിയ മുന്നേറ്റം നൽകുമെന്നാണ് അധികൃതർ പറയുന്നത്. ഒരു ഡിജിറ്റൽ വാലറ്റായി പ്രവർത്തിക്കുന്ന എൻ സി എം സി , യാത്രക്കാർ ബൈക്ക് വാടകയ്‌ക്കെടുക്കുകയോ പാർക്കിംഗ് പോലുള്ള വിവിധ ഗതാഗത മാർഗ്ഗങ്ങൾക്കും അനുബന്ധ സേവനങ്ങൾക്കുമായി പണമടയ്ക്കാൻ അനുവദിക്കും. 2019-ൽ സമാരംഭിച്ചെങ്കിലും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം…
Read Moreനഗരസര്‍വീസ് ബസുകളുടെ എണ്ണം 10,000 ആയി ഉയര്‍ത്തും; ബി.എം.ടി.സി
ബെംഗളൂരു: അടുത്ത 3 വര്‍ഷത്തിനുളളില്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന ബസുകളുടെ എണ്ണം 10,000 ആയി ഉയര്‍ത്തുമെന്ന് ബി.എം.ടി.സി. നിലവില്‍ 6500 ബസുകളാണ് ബി.എം.ടി.സിയ്ക്ക് ഉളളത്. 2024ല്‍ ഇത് 8000 ആകും. തൊട്ടടുത്ത വര്‍ഷം 2000 ബസുകളും വാങ്ങാന്‍ ലക്ഷ്യമിടുന്നതായി ബി.എം.ടി.സി ഡയറക്ടര്‍ സൂര്യ സെന്‍ പറഞ്ഞു. ജീവനക്കാരുടെ അപര്യാപ്തതയാണ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതില്‍ നേരിടുന്ന പ്രശ്‌നമെന്നും ഇതിനെ മറികടക്കാന്‍ സര്‍ക്കാരിന്റെ സഹായം തേടുമെന്നും അദേഹം വ്യക്തമാക്കി.
Read Moreകണക്‌റ്റിവിറ്റി പ്രശ്‌നങ്ങൾ പരിഹരിക്കാൻ കൈകോർത്ത് ബിഎംടിസി, ബിബിഎംപി
ബെംഗളൂരു: നഗരത്തിലുടനീളം ബസ് കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും നഗരത്തിലെ മൊബിലിറ്റി വെല്ലുവിളികൾ പരിഹരിക്കുന്നതിനുമായി ബിബിഎംപിയും ബിഎംടിസിയും കൈകോർത്തു. ബിബിഎംപിയുടെ 16, 17 വാർഡുകളുടെ സംയോജിത യോഗം ശനിയാഴ്ച നഗരത്തിലെ അബിഗെരെയിൽ ചേർന്നു. യോഗത്തിൽ ബിബിഎംപി വാർഡ് കമ്മിറ്റി അംഗങ്ങളുടെയും ബിഎംടിസിയിലെ മുതിർന്ന ഉദ്യോഗസ്ഥരുടെയും മികച്ച സാന്നിധ്യമായിരുന്നു. ഷെട്ടിഹള്ളി, കമ്മഗൊണ്ടഹള്ളി പ്രദേശങ്ങൾ ഉൾപ്പെടുന്ന പ്രസ്തുത വാർഡുകൾ കോവിഡ് -19 പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മോശം കണക്റ്റിവിറ്റിയും ബിഎംടിസി ബസുകളുടെ മോശം ആവൃത്തിയും നേരിടുന്നതായി പരാതികൾ ഉയർന്നിരുന്നു. ഓട്ടോറിക്ഷകൾ മീറ്ററിൽ ഓടുന്നില്ല എന്നതാണ് മറ്റൊരു പ്രശ്‌നം, അബിഗെരെയിൽ നിന്ന് ഏകദേശം…
Read Moreബി എം ടി സിയുടെ പഴയ ബസുകൾ എൻ.ഡബ്ല്യു.കെ.എസ്.ആർ.ടി.സി.യ്ക്ക് വിൽക്കുന്നു
ബെംഗളൂരു: ബി.എം.ടി.സിയുടെ പഴയ ബസുകൾ നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപൊറേഷൻ (എൻ.ഡബ്ല്യു.കെ.എസ്.ആർ.ടി.സി.) വിൽക്കുന്നു. 8.5 ലക്ഷം കിലോമീറ്ററിനും 9.5 ലക്ഷം കിലോമീറ്ററിനും ഇടയിൽ ഓടിയ 100 ബസുകൾ ഒരു ബസിന് ഒരു ലക്ഷം രൂപ എന്ന നിരക്കിൽ ആണ് വിതരണം ചെയ്യുന്നത്. 25 ബസുകൾ ഇത്തിനകം വടക്കൻ കർണാടകയിൽ എത്തി കഴിഞ്ഞു. കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധിയിലായ എൻ.ഡബ്ല്യു.കെ.എസ്.ആർ. ടി.സി അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചാണ് ബസുകൾ നൽകുന്നത് . ഹുബ്ബള്ളി, ധാർവാഡ്, ബെളഗാവി എന്നിവിടങ്ങളിൽ സർവിസ് നടത്താൻ ബസുകൾ ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.…
Read More