ബി എം ടി സിയുടെ പഴയ ബസുകൾ എൻ.ഡബ്ല്യു.കെ.എസ്.ആർ.ടി.സി.യ്ക്ക് വിൽക്കുന്നു

ബെംഗളൂരു: ബി.എം.ടി.സിയുടെ പഴയ ബസുകൾ നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട്‌ കോർപൊറേഷൻ (എൻ.ഡബ്ല്യു.കെ.എസ്.ആർ.ടി.സി.) വിൽക്കുന്നു.

8.5 ലക്ഷം കിലോമീറ്ററിനും 9.5 ലക്ഷം കിലോമീറ്ററിനും ഇടയിൽ ഓടിയ 100 ബസുകൾ ഒരു ബസിന് ഒരു ലക്ഷം രൂപ എന്ന നിരക്കിൽ ആണ് വിതരണം ചെയ്യുന്നത്.

  ഈ മേഖലകളിൽ ട്രെക്കിങ്ങിന് നിരോധനം; കർണാടകയിൽ സുരക്ഷാ കർശനമാക്കി വനംവകുപ്പ്

25 ബസുകൾ ഇത്തിനകം വടക്കൻ കർണാടകയിൽ എത്തി കഴിഞ്ഞു. കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധിയിലായ എൻ.ഡബ്ല്യു.കെ.എസ്.ആർ. ടി.സി അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചാണ് ബസുകൾ നൽകുന്നത് . ഹുബ്ബള്ളി, ധാർവാഡ്, ബെളഗാവി എന്നിവിടങ്ങളിൽ സർവിസ് നടത്താൻ ബസുകൾ ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു. കൈമാറിയ ബസുകൾക്ക് പകരം പുതിയ വൈദ്യുതി ബസുകൾ ബിഎം ടി സി രംഗത്തിറക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts