അമ്മയെ കൊലപ്പെടുത്തി, വളർത്തു മകൾ അറസ്റ്റിൽ

ബെംഗളൂരു: വീട്ടമ്മയുടെ കൊലപതാകവുമായി ബന്ധപ്പെട്ട് വളർത്തു മകൾ അറസ്റ്റിൽ. വഴിയോര കച്ചവടം നടത്തി ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്ന മുനിയമ്മയെയാണ് വളർത്തു മകൾ ചിന്നമ്മ വെട്ടി കൊലപ്പെടുത്തിയത്. 7 മാസം പ്രായമുള്ളപ്പോൾ മുനിയമ്മയുടെ കൈകളിൽ എത്തിയായതാണ് ചിന്നമ്മ. പിന്നീട് അങ്ങോട്ട് ചിന്നമ്മയെ നോക്കി വളർത്തിയത് മുനിയമ്മയാണ്. 14 വർഷം മുൻപ് ചിന്നമ്മയുടെ ഭർത്താവ് മരിച്ചതിനു ശേഷം വീണ്ടും മുനിയമ്മ തന്നെയാണ് ചിന്നമ്മയുടെ കാര്യങ്ങൾ നോക്കിയിരുന്നത്. കൊലപാതകം നടത്തിയ ശേഷം കവർച്ചയ്ക്ക് വീട്ടിൽ എത്തിയ സംഘം മുനിയമ്മയെ ആക്രമിച്ചു എന്നാണ് ചിന്നമ്മ പോലീസിനോട് പറഞ്ഞത്. തുടർ അന്വേഷണത്തിൽ…

Read More

മനുഷ്യമാംസം വാങ്ങാൻ ബെംഗളൂരുവിൽ നിന്നും ആളെത്തുന്നു, 20 ലക്ഷം വരെ തുക കിട്ടുന്നു

കൊച്ചി: ഇലന്തൂർ നരബലിക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ബലി നൽകുന്നവരുടെ മാംസം വിതരണം ചെയ്യാമെന്നും ഇതിലൂടെ ലക്ഷങ്ങൾ നേടാമെന്നും മുഖ്യപ്രതിയായ ഷാഫി കൂട്ടുപ്രതികളോട് പറഞ്ഞിരുന്നതായുള്ള വിവരങ്ങൾ പുറത്ത്. ഇരുപത് ലക്ഷം വരെ കിട്ടുമെന്നായിരുന്നു ഭഗവൽ സിംഗ് – ലൈല ദമ്പതികളോട് ഇയാൾ പറഞ്ഞത്. കൊലപാതകം നടത്തി തൊട്ടടുത്ത ദിനം മനുഷ്യമാംസം വാങ്ങാൻ ബെംഗളൂരുവിൽ നിന്ന് ആളെത്തുമെന്നും കരൾ, മാറിടം, ഹൃദയം എന്നിവയ്ക്ക് കൂടുതൽ വില കിട്ടുമെന്നായിരുന്നു ഷാഫി പറഞ്ഞത്. ഇതുവിശ്വസിച്ച ലൈലയും ഭഗവൽ സിംഗും പത്ത് കിലോ മാംസം വരെ ഫ്രിഡ്ജിൽ സൂക്ഷിക്കുകയും ചെയ്തു.…

Read More

ബി എം ടി സിയുടെ പഴയ ബസുകൾ എൻ.ഡബ്ല്യു.കെ.എസ്.ആർ.ടി.സി.യ്ക്ക് വിൽക്കുന്നു

ബെംഗളൂരു: ബി.എം.ടി.സിയുടെ പഴയ ബസുകൾ നോർത്ത് വെസ്റ്റേൺ കർണാടക റോഡ് ട്രാൻസ്പോർട്ട്‌ കോർപൊറേഷൻ (എൻ.ഡബ്ല്യു.കെ.എസ്.ആർ.ടി.സി.) വിൽക്കുന്നു. 8.5 ലക്ഷം കിലോമീറ്ററിനും 9.5 ലക്ഷം കിലോമീറ്ററിനും ഇടയിൽ ഓടിയ 100 ബസുകൾ ഒരു ബസിന് ഒരു ലക്ഷം രൂപ എന്ന നിരക്കിൽ ആണ് വിതരണം ചെയ്യുന്നത്. 25 ബസുകൾ ഇത്തിനകം വടക്കൻ കർണാടകയിൽ എത്തി കഴിഞ്ഞു. കോവിഡിന് ശേഷം സാമ്പത്തിക പ്രതിസന്ധിയിലായ എൻ.ഡബ്ല്യു.കെ.എസ്.ആർ. ടി.സി അധികൃതർ ആവശ്യപ്പെട്ടതനുസരിച്ചാണ് ബസുകൾ നൽകുന്നത് . ഹുബ്ബള്ളി, ധാർവാഡ്, ബെളഗാവി എന്നിവിടങ്ങളിൽ സർവിസ് നടത്താൻ ബസുകൾ ഉപയോഗിക്കുമെന്ന് അധികൃതർ അറിയിച്ചു.…

Read More

റോഡ് കഴുകാൻ പ്രത്യേക സംവിധാനവുമായി ബി ബി എം പി 

ബെംഗളൂരു: റോഡ് കഴുകി വൃത്തിയാക്കാൻ പുതിയ സംവിധാനവുമായി ബിബിഎംപി. ഇതിനായി ജെറ്റ് ക്ലീനറുകൾ വാങ്ങാൻ തയ്യാറെടുക്കുകയാണ് ബിബിഎംപി. 10000 ലിറ്റർ ജലം സംഭരിക്കാൻ കഴിയുന്ന ക്ലീനറുകൾ ആണ് വാങ്ങുന്നത്. ടെൻഡർ ഷുവർ, സ്മാർട്ട് സിറ്റി റോഡുകളുടെ ശുചീകരണം എന്നിവയ്ക്കാണ് ഇത് ഉപയോഗിക്കുക. രാത്രി സമയങ്ങളിൽ ആണ് ശുചീകരണം നടത്തുക. പ്രതിദിനം 40 കിലോ മീറ്റർ ദൂരം ഇത് ഉപയോഗിച്ച് വൃത്തിയാക്കാൻ സാധിക്കും.

Read More

വ്യാജ ഡോക്ടർമാർക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് 

ബെംഗളൂരു: വ്യാജ ഡോക്ടർമാർക്കെതിരെ ജാഗ്രത നിർദേശം പുറപ്പെടുവിപ്പിച്ച് കർണാടക ആരോഗ്യ വകുപ്പ്. കോലാറിലെ ചില ഗ്രാമങ്ങളിൽ ഇത്തരം വ്യാജ ഡോക്ടർമാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഇത്തരം നീക്കവുമായി ആരോഗ്യ വകുപ്പ് രംഗത്ത് എത്തിയത്. വളരെ ചെറിയ അസുഖങ്ങൾക്ക് പോലും ഇത്തരം ഡോക്ടർമാർ അമിത ഡോസുള്ള മരുന്നുകൾ നൽകുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയാതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം ഡോക്ടർമാർക്കെതിരെ ഉടൻ നടപടി എടുക്കാനും തുടർനടപടി റിപ്പോർട്ടുകൾ വകുപ്പിന് സമർപ്പിക്കാനും ആരോഗ്യ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

Read More

രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ  വോട്ട് ചെയ്തത് പ്രത്യേക ബൂത്തിൽ

ബെംഗളൂരു: കോൺഗ്രസ്‌ അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി ഉൾപ്പെടെ 66 ഓളം പേർ വോട്ട് ചെയ്തത് ഭാരത് ജോഡോ പദയാത്ര ക്യാമ്പിലെ ബൂത്തിൽ.ബെള്ളാരിയിലെ സങ്കന കല്ലിലെ ഭാരത് ജോഡോക്യാമ്പിലാണ് വോട്ട് ചെയ്തത്. കണ്ടെയ്നറിൽ പ്രത്യേകം തയ്യാറാക്കിയ ബൂത്തിലാണ് ഇവർ വോട്ട് ചെയ്തത്.  പദയാത്രയ്ക്ക് ഒപ്പമുള്ള ദിഗ് വിജയ് സിംഗ്, ലാൽജി ദേശായി, യൂത്ത് അഖിലേന്ത്യാ പ്രസിഡൻറ് ബി.വി ശ്രീനിവാസ്, ശ്രാവൺ റാവു, സച്ചിൻ റാവു, ജ്യോതി മണി എം.പി, കേശവ് ചന്ദ് യാദവ്, അജയ് കുമാർ ലല്ലു, കെ.പി.സി.സി അംഗവും സംഘടിത തൊഴിലാളിയും ദേശീയ…

Read More

ഹലാൽ ഫ്രീ ദീപാവലി ക്യാമ്പയിൻ ആവശ്യവുമായി  ശ്രീരാമ സേന

ബെംഗളൂരു: കര്‍ണാടകത്തില്‍ ഹലാല്‍ നിരോധനം ആവശ്യപ്പെട്ട് സംഘടനകള്‍ വീണ്ടും രംഗത്ത്. ഹലാൽ ഫ്രീ ദീപാവലി എന്ന ആവശ്യവുമായി സര്‍ക്കാരിന് കത്തയച്ചിരിക്കുകയാണ് ശ്രീരാമ സേന. ദീപാവലിയോടനുബന്ധിച്ച് സംസ്ഥാനത്ത് ഹലാല്‍ മാംസം നിരോധിക്കണമെന്നാണ് ആവശ്യം. ‘ഹലാല്‍ ഫ്രീ ദീപാവലി’ പോസ്റ്ററുകള്‍ നഗരത്തിൽ വിവിധയിടങ്ങളില്‍ പതിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഹിന്ദുജന ജാഗ്രതി സമിതി പ്രവര്‍ത്തകര്‍ ഉഡുപ്പിയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ‘ഹലാല്‍ ജിഹാദ്’ നടക്കുന്നുവെന്ന് ഹിന്ദുജന ജാഗ്രതി സമിതി ആരോപിച്ചു. ഉഡുപ്പിയില്‍ ഹലാല്‍ ബോര്‍ഡുള്ള ഹോട്ടലുകള്‍ക്ക് മുന്നില്‍ സംഘടനകൾ പ്രതിഷേധിച്ചു. ഹോട്ടലുകളിലെ ഹലാല്‍ ബോര്‍ഡുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.…

Read More

തലകാവേരിയിൽ തീർഥോദ്ഭവത്തിന് സാക്ഷ്യം വഹിച്ച് ആയിരങ്ങൾ

ബെംഗളൂരു: തിങ്കളാഴ്ച രാത്രി 7.22ന് മേഷ ലഗ്നത്തിൽ കാവേരിയുടെ ജന്മസ്ഥലത്ത് നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുമ്പോഴും കാവേരി ദേവിയെ സ്തുതിക്കുന്ന ഗാനങ്ങൾ തലകാവേരിയിൽ മുഴങ്ങി. പ്രവചിച്ച സമയത്തേക്കാൾ ഒരു മിനിറ്റ് മാത്രം വൈകിയാണ് ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കിയാക്കി ചടങ്ങുകൾ നടന്നത്. ക്ഷേത്രനഗരങ്ങളായ ഭാഗമണ്ഡല, തലകാവേരി എന്നിവ ഉത്സവ പ്രതീതിയിലായി, വിവിധ കൊടവ സമാജങ്ങളിൽ നിന്നും മറ്റ് കൊടവ സംഘടനകളിൽ നിന്നുമുള്ള നൂറുകണക്കിന് ഭക്തർ പരമ്പരാഗത കൊടവ വസ്ത്രം ധരിച്ച് ഭാഗമണ്ഡലയിൽ നിന്ന് തലക്കാവേരിയിലേക്ക് നഗ്നപാദനായി നടന്നു. അവർ കാവേരിയെ സ്തുതിച്ചുകൊണ്ട് സ്തുതിഗീതങ്ങൾ ആലപിച്ചു, അതേസമയം…

Read More

ഉയർന്ന ശിശു, മാതൃ മരണ നിരക്ക്: കർണാടക സർക്കാർ ആശങ്കയിൽ

ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ ശിശുമരണ നിരക്കും (ഐഎംആർ) മാതൃമരണ നിരക്കും (എംഎംആർ) ഉയരുന്നതിൽ ആശങ്കാകുലനായ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച ഡെപ്യൂട്ടി കമ്മീഷണർമാരോടും ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവുകളോടും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നിർദേശിച്ചു. കണക്കുകൾ പ്രകാരം, ഈ വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 38,849 സ്ത്രീകൾക്ക് പ്രസവസമയത്ത് സങ്കീർണതകൾ ഉണ്ടാവുകയും 291 സ്ത്രീകൾ ഗർഭാവസ്ഥയിൽ മരിക്കുകയും ചെയ്തു. ഇതേ കാലയളവിൽ 4,838 നവജാത ശിശുക്കളും മരിച്ചു. താലൂക്ക് തലത്തിലുള്ള ആശുപത്രികളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടെങ്കിലും നിരവധി സ്ത്രീകളും…

Read More

ടുംമോക്ക് ആപ്പ് ഇനി കന്നഡയിലും

ബെംഗളൂരു: ബിഎംടിസി ബസുകൾക്ക് ഡിജിറ്റൽ ടിക്കറ്റുകളും പാസുകളും വാഗ്ദാനം ചെയ്യുന്ന ആപ്പായ ടുംമോക്ക് (Tummoc) അതിന്റെ ആപ്ലിക്കേഷനിൽ കന്നഡ അവതരിപ്പിച്ചു. ടിക്കറ്റിംഗിന് പുറമെ, പ്രതിദിനം 50,000-ത്തിലധികം ഉപയോക്താക്കളുള്ള 12 നഗരങ്ങളിലെ പൊതുഗതാഗത ഓപ്ഷനുകളെക്കുറിച്ചുള്ള വിവരങ്ങളും ആപ്പ് നൽകും. ആപ്പിന്റെ മൊത്തം 15 ലക്ഷം ഉപയോക്താക്കളിൽ 70 ശതമാനവും ബെംഗളൂരുവിൽ നിന്നുള്ളവരാണ്, ഇതാണ് കന്നഡ അവതരിപ്പിക്കാൻ കമ്പനിയെ പ്രേരിപ്പിച്ചത്. ഉപയോക്താക്കൾക്ക് ആപ്പിലെ ‘ഓപ്ഷനുകളിൽ’ പോയി ഭാഷ തിരഞ്ഞെടുക്കാമെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Read More
Click Here to Follow Us