ഡോക്ടർ എന്ന വ്യാജേന എത്തി രോഗികളുടെ സ്വർണം കവർന്നു

ബെംഗളൂരു: ഡോക്ടറുടെ വേഷത്തില്‍ ആശുപത്രി വാര്‍ഡിലെത്തിയ യുവതി രോഗികളുടെ സ്വര്‍ണാഭരണങ്ങളുമായി കടന്നു. ബെംഗളൂരു വിവേക്നഗറിന് സമീപത്തെ സ്വകാര്യാശുപത്രിയിലാണ് സംഭവം. 72-കാരിയായ രോഗിയുടെ മുറിയിലെത്തിയ യുവതി ചില പരിശോധനകള്‍ നടത്തണമെന്നും രോഗിയുടെ മകനോട് പുറത്തുപോകണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് മകന്‍ മുറിക്ക് പുറത്തിറങ്ങിയതോടെ യുവതി രോഗിയുടെ കഴുത്തിലുണ്ടായിരുന്ന ആറുപവന്റെ മാലയും സ്വര്‍ണമോതിരവും അഴിച്ചെടുത്തു. പരിശോധനാ സൗകര്യത്തിനുവേണ്ടിയാണ് ആഭരണങ്ങള്‍ ഊരുന്നതെന്നായിരുന്നു രോഗിയോട് പറഞ്ഞിരുന്നത്. അല്പസമയത്തിനുശേഷം ആഭരണങ്ങളുമായി പുറത്തിറങ്ങിയ യുവതി 45 മിനിറ്റിനുശേഷമേ ഉള്ളിലേക്കുപോകാന്‍ പാടുള്ളൂവെന്ന് രോഗിയുടെ മകനോട് ആവശ്യപ്പെട്ടശേഷം സ്ഥലം വിടുകയായിരുന്നു. ഇതിനിടെ സ്ഥലത്തെത്തിയ നഴ്സ് രോഗിയുടെ മകന്‍…

Read More

വ്യാജ ഡോക്ടർമാർക്കെതിരെ ജാഗ്രത മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് 

ബെംഗളൂരു: വ്യാജ ഡോക്ടർമാർക്കെതിരെ ജാഗ്രത നിർദേശം പുറപ്പെടുവിപ്പിച്ച് കർണാടക ആരോഗ്യ വകുപ്പ്. കോലാറിലെ ചില ഗ്രാമങ്ങളിൽ ഇത്തരം വ്യാജ ഡോക്ടർമാരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് ഇത്തരം നീക്കവുമായി ആരോഗ്യ വകുപ്പ് രംഗത്ത് എത്തിയത്. വളരെ ചെറിയ അസുഖങ്ങൾക്ക് പോലും ഇത്തരം ഡോക്ടർമാർ അമിത ഡോസുള്ള മരുന്നുകൾ നൽകുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയാതായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇത്തരം ഡോക്ടർമാർക്കെതിരെ ഉടൻ നടപടി എടുക്കാനും തുടർനടപടി റിപ്പോർട്ടുകൾ വകുപ്പിന് സമർപ്പിക്കാനും ആരോഗ്യ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി.

Read More

വിവാഹ തട്ടിപ്പ്, വ്യാജ ഡോക്ടർ അറസ്റ്റിൽ

ബെംഗളൂരു: വൈവാഹിക വെബ്സൈറ്റിൽ ഡോക്ടർ എന്ന വ്യാജനെ രജിസ്റ്റർ ചെയ്ത് യുവതിയിൽനിന്ന് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ. കാസർകോട് സ്വദേശിനിയായ യുവതിയുടെ പരാതിയിൽ മംഗളൂരു സുരത്കൽ സ്വദേശി ബിനോയ് ഷെട്ടി എന്ന സനത് ഷെട്ടിയാണ് പോലീസ് പിടിയിലായത്. സ്വകാര്യ മാട്രിമോണിയൽ വെബ്സൈറ്റിൽ ഡോക്ടർ എന്ന നിലക്ക് വ്യാജ പ്രൊഫൈലുണ്ടാക്കി 7.57 ലക്ഷമാണ് ഇയാൾ തട്ടിയെടുത്തതെന്നാണ് പരാതി. ഫാർമസി കോഴ്സ് കഴിഞ്ഞ യുവതിയെ ഡോക്ടറെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ സമീപിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടറാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചശേഷം വിവാഹ താൽപര്യം പ്രകടിപ്പിച്ചു. സ്വന്തമായി ആശുപത്രി തുടങ്ങുകയാണെന്ന്…

Read More
Click Here to Follow Us