ഹലാൽ ഫ്രീ ദീപാവലി ക്യാമ്പയിൻ ആവശ്യവുമായി  ശ്രീരാമ സേന

ബെംഗളൂരു: കര്‍ണാടകത്തില്‍ ഹലാല്‍ നിരോധനം ആവശ്യപ്പെട്ട് സംഘടനകള്‍ വീണ്ടും രംഗത്ത്. ഹലാൽ ഫ്രീ ദീപാവലി എന്ന ആവശ്യവുമായി സര്‍ക്കാരിന് കത്തയച്ചിരിക്കുകയാണ് ശ്രീരാമ സേന.

ദീപാവലിയോടനുബന്ധിച്ച് സംസ്ഥാനത്ത് ഹലാല്‍ മാംസം നിരോധിക്കണമെന്നാണ് ആവശ്യം. ‘ഹലാല്‍ ഫ്രീ ദീപാവലി’ പോസ്റ്ററുകള്‍ നഗരത്തിൽ വിവിധയിടങ്ങളില്‍ പതിച്ചിട്ടുണ്ട്. ഇതിനു പിന്നാലെ ഹിന്ദുജന ജാഗ്രതി സമിതി പ്രവര്‍ത്തകര്‍ ഉഡുപ്പിയില്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംസ്ഥാനത്ത് ‘ഹലാല്‍ ജിഹാദ്’ നടക്കുന്നുവെന്ന് ഹിന്ദുജന ജാഗ്രതി സമിതി ആരോപിച്ചു. ഉഡുപ്പിയില്‍ ഹലാല്‍ ബോര്‍ഡുള്ള ഹോട്ടലുകള്‍ക്ക് മുന്നില്‍ സംഘടനകൾ പ്രതിഷേധിച്ചു. ഹോട്ടലുകളിലെ ഹലാല്‍ ബോര്‍ഡുകള്‍ മാറ്റണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഷിമോഗ്ഗയില്‍ കെഎഫ്‍സി,പിസ്സ ഹട്ട് സ്ഥാപനങ്ങള്‍ക്ക് മുന്നിലാണ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മന്ത്രി സതീഷ് ജാർക്കിഹോളിയുടെ അളിയന്റെ വീട്ടിൽ ഇ.ഡി റെയ്ഡ്; കോടികളുടെ അവിഹിത സമ്പാദ്യമെന്ന് സൂചന
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts