നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാറിന് നോട്ടീസ്.

ബെംഗളൂരു : രാജ്യം വിട്ട വിവാദ സ്വാമി നിത്യാനന്ദയ്ക്ക് ലൈംഗികാരോപണ കേസിൽ നൽകിയ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനു നോട്ടിസ് അയച്ച് ഹൈക്കോടതി.

നിത്യാനന്ദയ്ക്കും ഈ നോട്ടിസ് ബാധകമാണ്.വിചാരണയിൽ നിന്നു വിട്ടു നിൽക്കാൻ വ്യാജ സത്യവാങ്മൂലം നൽകുകയും കാലാവധി തീർന്ന പാസ്പോർട്ട് ഉപയോഗിച്ച് രാജ്യം വിടുകയും ചെയ്ത നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കണമെന്ന്ആവശ്യപ്പെട്ട് മുൻ ഡ്രൈവർ ലെനിൻ കറുപ്പനാണ് കോടതിയെ സമീപിച്ചത്.

തെന്നിന്ത്യൻ ചലച്ചിത്ര നടിരഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് ലെനിൻ കറുപ്പൻ 2010 മാർച്ച് 2ന് സ്വകാര്യ ടിവി ചാനലുകളിലൂടെ പുറത്തുവിട്ടതിനെ തുടർന്നുള്ള കേസിലാണ് കോടതി നേരത്തെ ജാമ്യം അനുവദിച്ചത്.

ഈ ഹർജിയിൽ മറുപടി നൽകാൻ കേസ്
അന്വേഷിക്കുന്ന സിഐഡി വിഭാഗത്തിനോട് ജസ്റ്റിസ് ജോൺമൈക്കൽ കുഞ്ഞ് ആവശ്യപ്പെട്ടു. നിത്യാനന്ദയെ കണ്ടെത്താൻ ഇന്റർപോൾ കഴിഞ്ഞ ദിവസം ബ്ലൂ കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..