തനിക്കെതിരെയുള്ള വധഭീഷണിക്ക് പിന്നിൽ സംഘപരിവാർ:എച്ച്.ഡി.കുമാരസ്വാമി.

ബെംഗളുരു :താനുൾപ്പെടെ 15 പേർക്കു ലഭിച്ച ഭീഷണിക്കത്തിനു പിന്നിൽ സംഘപരിവാർ സംഘടനകളാണെന്ന് ആരോപിച്ച് ജനതാ ദൾ (എസ്) നേതാവും മുൻ മുഖ്യമന്ത്രിയുമായഎച്ച്.ഡി. കുമാരസ്വാമി. ഇത്തരം ഭീഷണികൾക്കൊന്നും തന്നെ നിശ്ശബ്ദനാക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുമായി ബന്ധമുള്ള സംഘടനകൾ മറ്റു സമുദായങ്ങളിലെ തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചു വാചാലരാകും. എന്നാൽഅവർക്കിടയിലും തീവ്രവാദികളുണ്ട്.വളരെ കരുതലോടെയാണ് അവർപ്രവർത്തിക്കുന്നതെന്നും കുമാരസ്വാമിആരോപിച്ചു.

Read More

നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാറിന് നോട്ടീസ്.

ബെംഗളൂരു : രാജ്യം വിട്ട വിവാദ സ്വാമി നിത്യാനന്ദയ്ക്ക് ലൈംഗികാരോപണ കേസിൽ നൽകിയ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സംസ്ഥാന സർക്കാരിനു നോട്ടിസ് അയച്ച് ഹൈക്കോടതി. നിത്യാനന്ദയ്ക്കും ഈ നോട്ടിസ് ബാധകമാണ്.വിചാരണയിൽ നിന്നു വിട്ടു നിൽക്കാൻ വ്യാജ സത്യവാങ്മൂലം നൽകുകയും കാലാവധി തീർന്ന പാസ്പോർട്ട് ഉപയോഗിച്ച് രാജ്യം വിടുകയും ചെയ്ത നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കണമെന്ന്ആവശ്യപ്പെട്ട് മുൻ ഡ്രൈവർ ലെനിൻ കറുപ്പനാണ് കോടതിയെ സമീപിച്ചത്. തെന്നിന്ത്യൻ ചലച്ചിത്ര നടിരഞ്ജിതയുമൊത്തുള്ള നിത്യാനന്ദയുടെ വിവാദ ലൈംഗിക ടേപ്പ് ലെനിൻ കറുപ്പൻ 2010 മാർച്ച് 2ന് സ്വകാര്യ ടിവി ചാനലുകളിലൂടെ പുറത്തുവിട്ടതിനെ തുടർന്നുള്ള…

Read More

റോഡിലെ കുഴികളിൽ വീണുണ്ടാകുന്ന അപകടത്തിന് ബി.ബി.എം.പി.നഷ്ടപരിഹാരം നൽകണം:ഹൈക്കോടതി.

ബെംഗളൂരു :റോഡിലെ കുഴികളിൽ വാഹനം വീണ് അപകടം ഉണ്ടായാൽ ഇനി ധൈര്യമായി മഹാ നഗരസഭയോട് നഷ്ടപരിഹാരം ആവശ്യപ്പെടാം ദൃക്സാക്ഷികളോ സിസിടിവി ദൃശ്യങ്ങളോ അടങ്ങുന്ന തെളിവുകൾ വേണം എന്നുമാത്രം. റോഡിലെ കുഴികൾ മൂലമുള്ള ദുരിതം ചൂണ്ടിക്കാട്ടി കോതമംഗലം സ്വദേശി വിജയൻ മേനോനും മറ്റുള്ളവരും സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ബിബിഎംപിയെ വിമർശിച്ച് ഹൈക്കോടതി നാലുമാസം മുൻപാണ് ഉത്തരവ് പുറപ്പെടുവിച്ചത്. റോഡിലെ കുഴികളിൽ വീണ് ഉണ്ടാകുന്ന അപകടങ്ങളിൽ ബിബിഎംപി യോട് നഷ്ടപരിഹാരം ആവശ്യപ്പെടാം എന്നും ഇതേക്കുറിച്ച് ജനങ്ങൾക്കിടയിൽ വ്യാപക പ്രചാരണം നടത്തണമെന്നായിരുന്നു ഉത്തരവ്. എന്നാൽ ഇതിൻറെ പ്രായോഗിക ചോദ്യംചെയ്ത…

Read More

കുന്ദഗോൽ ശിവാനന്ദ മഠത്തിലെ ബസവേശ്വസ്വാമിജി വാഹനാപകടത്തിൽ മരിച്ചു.

ബെംഗളൂരു : ലിംഗയത്ത് വിഭാഗക്കാരുടെ പരമോന്നത ആചാര്യൻ മാരിൽ ഒരാളായ കുന്ദഗോൽ ശിവാനന്ദമഠത്തിലെ ശിവാനന്ദ സ്വാമി (50) വാഹനാപകടത്തിൽ മരിച്ചു. ധാർവാഡിലേക്ക് ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടി കാറിൽ യാത്ര ചെയ്യുകയായിരുന്നു.എതിർ ദിശയിൽ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാർ ഡ്രൈവർ അടക്കം മറ്റു 3 പേരും അപകടത്തിൽ മരണമടഞ്ഞു. മറ്റ് 3 പേർ പരിക്കിനെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലാണ്.

Read More
Click Here to Follow Us