ഉയർന്ന ശിശു, മാതൃ മരണ നിരക്ക്: കർണാടക സർക്കാർ ആശങ്കയിൽ

ബെംഗളൂരു: മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കർണാടകയിൽ ശിശുമരണ നിരക്കും (ഐഎംആർ) മാതൃമരണ നിരക്കും (എംഎംആർ) ഉയരുന്നതിൽ ആശങ്കാകുലനായ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തിങ്കളാഴ്ച ഡെപ്യൂട്ടി കമ്മീഷണർമാരോടും ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവുകളോടും ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ നിർദേശിച്ചു.

കണക്കുകൾ പ്രകാരം, ഈ വർഷം ഏപ്രിൽ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ 38,849 സ്ത്രീകൾക്ക് പ്രസവസമയത്ത് സങ്കീർണതകൾ ഉണ്ടാവുകയും 291 സ്ത്രീകൾ ഗർഭാവസ്ഥയിൽ മരിക്കുകയും ചെയ്തു. ഇതേ കാലയളവിൽ 4,838 നവജാത ശിശുക്കളും മരിച്ചു.

  വഴി ചോദിച്ചതിന് മർദ്ദനം; ബെംഗളൂരുവിൽ ബൈക്ക് യാത്രക്കാരനെ മർദ്ദിച്ച് വീഴ്ത്തി ബെൻസ് ഡ്രൈവർ

താലൂക്ക് തലത്തിലുള്ള ആശുപത്രികളിൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടെങ്കിലും നിരവധി സ്ത്രീകളും കുടുംബങ്ങളും ജില്ലാ ആശുപത്രികളിൽ പ്രസവം നടത്താൻ ഇഷ്ടപെടുന്നതായി ബൊമ്മായിയുടെ അധ്യക്ഷതയിൽ ഡിസിമാരുമായും സിഇഒമാരുമായും ഒരു ദിവസം നീണ്ടുനിന്ന യോഗത്തിന് ശേഷം നിയമമന്ത്രി ജെ സി മധുസ്വാമി പറഞ്ഞു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വര വരച്ചത് മാറി, പ്ലാൻ പാളി; നമ്മ മെട്രോ ലൈനിൽ ആ ഒരു സ്റ്റേഷൻ ഇനി കാണില്ല
[masterslider id="10"]

Related posts