യാത്രക്കാരന് ബസിൽ നിന്നും ഒരു രൂപ ബാലൻസ് നൽകിയില്ല, പിഴ 3000 രൂപ

ബെംഗളൂരു: ബസിൽ യാത്ര ചെയ്ത യാത്രക്കാരന് ടിക്കറ്റ് നിരക്കിന്റെ ബാക്കി ഒരു രൂപ നല്‍കാത്തതിന് ഉപഭോക്തൃ കമ്മിഷന്‍ 3000 രൂപ പിഴ ചുമത്തി .

ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന് ആണ് ഉപഭോക്തൃ കമ്മിഷന്‍ പിഴയിട്ടത്.

പിഴത്തുക മുഴുവനും യാത്രക്കാരന് നഷ്ടപരിഹാരമായി നല്‍കണം എന്നാണ് ഉത്തരവില്‍ പറയുന്നത്. 2019 സെപ്റ്റംബര്‍ 11 ന് ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അഭിഭാഷകനായ രമേശ് നായ്ക് എന്നയാളായിരുന്നു കേസിലെ പരാതിക്കാരന്‍.

ബെംഗളൂരുവിലെ മജെസ്റ്റിക്കില്‍ നിന്ന് ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്റെ വോള്‍വോ ബസില്‍ യാത്ര ചെയ്യുകയായിരുന്നു രമേശ് നായ്ക്. ശാന്തിനഗറിലേക്കായിരുന്നു രമേശ് നായ്കിന്റെ യാത്ര. ഇവിടേക്ക് 29 രൂപയായിരുന്നു ടിക്കറ്റ്.

  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ

ഇതിനായി 30 രൂപയാണ് രമേശ് നായ്ക് നല്‍കിയിരുന്നത്. എന്നാല്‍ ഒരു രൂപ ബാക്കി കണ്ടക്ടര്‍ രമേശ് നായ്കിന് നല്‍കിയിരുന്നില്ല. ബാലന്‍സായ ഒരു രൂപ ആവശ്യപ്പെട്ടപ്പോള്‍ കണ്ടക്ടര്‍ തിരിച്ച്‌ നല്‍കാന്‍ വിസമ്മതിച്ചു എന്നും മോശമായി പെരുമാറുകയും ചെയ്തു എന്നുമാണ് പരാതിയില്‍ പറയുന്നത്.

പരാതി പരിഗണിച്ച ഉപഭോക്തൃ കമ്മീഷന്‍ ബാക്കിയുള്ള ഒരു രൂപ തിരിച്ചുനല്‍കണം എന്ന് ബി എം ടി സിയോട് നിര്‍ദേശിച്ചു . കൂടാതെ സേവനത്തിലെ വീഴ്ചയ്ക്ക് 2,000 രൂപ നഷ്ടപരിഹാരമായും നിയമനടപടികള്‍ക്കു വേണ്ടി വന്ന ചെലവിലേക്ക് ആയിരം രൂപ കൂടി നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.

  ബെംഗളൂരുവിൽ നാല് പേരെ കത്തികാട്ടി ഭീഷണിപ്പെടുത്തി യുപിഐ വഴി കൊള്ളയടിച്ചു

45 ദിവസത്തിന് ഉള്ളില്‍ നിര്‍ദേശിച്ച തുക നല്‍കണമെന്നും അല്ലാത്തപക്ഷം ബി എം ടി സി മാനേജിങ് ഡയര്‍ക്ടര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ പരാതിക്കാരന് അവകാശമുണ്ട് എന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
[masterslider id="10"]

Related posts