രാത്രികാല സ്ത്രീസുരക്ഷ; പൊതുഗതാഗതം രാത്രി വൈകിയും വേണമെന്ന ആവശ്യം ശക്തം

ബെംഗളൂരു: സ്ത്രീ സുരക്ഷാ ഉറപ്പാക്കാൻ പൊതുഗതാഗത സംവിധാനം കാര്യക്ഷമമാകുന്നതിന്റെ ഭാഗമായി നമ്മ മെട്രോയും ബസും എന്നിങ്ങനെയുള്ള പൊതുഗതാഗത മാർഗങ്ങൾ രാത്രി 11 ന് ശേഷവും വേണമെന്ന ആവശ്യം ശക്തം. ഐ ടി മേഘാലയിയിലും മറ്റും ജോലി ചെയ്യുന്ന സ്ത്രീകൾ ഉൾപ്പെടെയുള്ളവർ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യമാണ് ഇത്.

ഐ ടി പാർക്കുകളും മറ്റും കേന്ദ്രീകരിച്ച് രാത്രികാല ബി.എം.ടി.സി സർവീസുകൾ സജീവമാക്കണമെന്ന നിർദേശം എപ്പോൾ വീണ്ടും ശക്തമായി. മുൻപ് മജെസ്റ്റിക് ബസ് ടെർമിനലിൽ നിന്നും പ്രേതന ഐ ടി സോണുകളായ ഇലക്ട്രോണിക് സിറ്റി, വൈറ്റ് ഫെയ്ൽഡ്, ഐ.ടി.പി.എൽ എന്നിവിടങ്ങളിലേക്ക് ഒരു മണിവരെ സർവീസ് ഉണ്ടായിരുന്നു. എന്നാലിപ്പോൾ രാത്രയ്‌ 11.30 ശേഷം ഇവിടങ്ങളിലേക്ക് ബസുകളില്ല. ഇന്ധനവില വർധനയും ജീവനക്കാരുടെ കുറവും ഉൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബി.എം.ടി.സി സർവീസുകൾ പുനരാരംഭിക്കാത്തത്.

  ഐടി നഗരത്തെ വിറപ്പിച്ച് വൻ ലഹരിവേട്ട; മലയാളികൾ ഉൾപ്പെടെ 39 പേർ പിടിയിൽ, പിടിച്ചെടുത്തത് 55.80 കോടിയുടെ ലഹരിമരുന്ന്

നവംബര് 25 ന് ഇലക്ട്രോണിക് സിറ്റിക്ക് സമീപം നീലാദ്രിനഗറിൽ മലയാളി യുവതിയെ ബൈക്ക് ടാക്സി ഡ്രൈവറും സുഹൃത്തും ചേർന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവം നഗരം സ്ത്രീസുരക്ഷ സൗഹൃദമല്ലന്ന് ആശങ്കകൾ ഉയർത്തിയിരുന്നു. ഇതേ തുടർന്നാണ് പൊതുഗതാഗത മാർഗങ്ങൾ രാത്രി വൈകി കാര്യക്ഷമമായി പ്രവർത്തിച്ചാൽ ബൈക്ക് ടാക്സി ഉൾപ്പെടെയുള്ള സുരക്ഷിതമല്ലാത്ത യാത്രാമാർഗം ഒഴിവാക്കാൻ സ്ത്രീകളെ സഹായിക്കുമെന്ന ആശയം ഉയർന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആളുകളെ ഈ തണുപ്പിലും ജോലിക്ക് വിടുന്നത് ആ ഒന്നര കാര്യമാണ്!"; ബെംഗളൂരു നിവാസികളെക്കുറിച്ച് കൊമേഡിയൻ പറഞ്ഞത് വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ റോഡരികിൽ ഉപേക്ഷിച്ച 1,581 വാഹനങ്ങൾ നീക്കം ചെയ്യാനുള്ള വിപുലമായ യജ്ഞത്തിന് തുടക്കം
[masterslider id="10"]

Related posts