ബിബിഎംപി മുൻ കൗൺസിലർമാർക്കെതിരെ പൊലീസിൽ പരാതി നൽകി

ബെംഗളൂരു: ആം ആദ്മി പാർട്ടി-കർണാടക, ബൃഹത് ബെംഗളൂരു മഹാനഗര പാലെയിലെ (ബിബിഎംപി) മുൻ കൗൺസിലർമാർക്കും ഉദ്യോഗസ്ഥർക്കും എതിരെ നഗരത്തിലുടനീളമുള്ള 40 പോലീസ് സ്റ്റേഷനുകളിലായി 75 പരാതികൾ നൽകി. ഈ വർഷം മാത്രം എട്ട് പേരുടെ ജീവനാണ് കുഴികൾ മൂലമുണ്ടായ അപകടങ്ങളിൽ പൊലിഞ്ഞത്. ഇവയെല്ലാം മനഃപൂർവമല്ലാത്ത നരഹത്യയിൽ പെടുന്നതാണെന്നും. ഇ കുഴികളിൽ പൊലിയുന്ന ജീവനുkalkkum അപടങ്ങളിൽ പരിക്കേൽക്കുന്നതും ബിബിഎംപി ഉദ്യോഗസ്ഥരും കരാറുകാരും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ഉത്തരവാദികളാണ് എന്നും യൂണിറ്റ് പ്രസിഡന്റ് മോഹൻ ദാസരി ബുധനാഴ്ച പത്രസമ്മേളനത്തിൽ പറഞ്ഞു.

നഗരത്തിൽ ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന മഹാദേവപുര അസംബ്ലി നിയോജക മണ്ഡലത്തിലാണ് ഏറ്റവും മോശം റോഡുകൾ. ബെല്ലന്തൂർ, വർത്തൂർ, കടുഗോഡി വാർഡുകളിലെ റോഡുകളുടെ അവസ്ഥയും മറിച്ചല്ല. ആഴ്ചകൾക്ക് മുൻപ് ഓരോ പ്രദേശത്തെയും റോഡുകളുടെ ദുരവസ്ഥ അറിയിക്കാൻ ഒരു ഹെല്പ് ലൈൻ നമ്പർ ആം ആദ്മി പാർട്ടി ആരംഭിച്ചിരുന്നു, ആയിരകണക്കിന് ആളുകൾ ആണ് പ്രതികരിച്ചത് എന്നാൽ ആരും പ്രത്യാഘാതം ഭയന്ന് മുന്നോട്ടുവന്നില്ല. അവർക്ക് വേണ്ടിയാണു ആം ആദ്മി പാർട്ടി കേസുമായി മുന്നിട്ട് ഇറങ്ങയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us