നഗരത്തെ ഭീതിയിലാക്കി ജനവാസകേന്ദ്രത്തില്‍ കറങ്ങിനടക്കുന്ന പുലി (വീഡിയോ)

ബെംഗളൂരു: ജനവാസകേന്ദ്രത്തില്‍ 17 വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്ന പുലിയുടെ ദൃശ്യങ്ങള്‍ പുറത്ത്. നഗരത്തെ ഭീതിയിലാക്കി കറങ്ങിനടക്കുന്ന പുലിയുടെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്.

ഗിരിനഗര്‍ പൊലീസ് സ്റ്റേഷന് സമീപത്ത് പുലി നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അര്‍ദ്ധരാത്രി 12 മണിക്ക് ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേയ്ക്ക് പുലി വരുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്.

  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ

ഡിസംബര്‍ 11ന് സിസിടിവിയില്‍ പതിഞ്ഞതാണ് ദൃശ്യങ്ങള്‍. ഡിസംബര്‍ ആറിന് ആറ് ആടുകള്‍ ഉള്‍പ്പെടെ 17 വളര്‍ത്തുമൃഗങ്ങളെയാണ് പുലി പിടിച്ചു കൊണ്ടുപോയത്.

ഗിരിനഗറിന് സമീപമുള്ള വീരഭദ്ര നഗറിലാണ് പുലി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചത്. പുലിയെ കുറിച്ച് ഓര്‍ത്ത് നാട്ടുകാര്‍ പരിഭ്രാന്തരാകേണ്ട എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഉടന്‍ തന്നെ പിടികൂടുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts