നിവിൻ പോളിക്കെതിരെ പീഡനകേസ് ; അതിക്രമം വിദേശത്തെന്ന് യുവതിയുടെ വെളിപ്പെടുത്തൽ

കൊച്ചി; യുവനടൻ നിവിൻ പോളിക്കെതിരെ പീഡന കേസ് രജിസ്റ്റർ ചെയ്തു.

നേര്യമംഗലം സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്.

നിവിനടക്കം ആറുപേർ പ്രതികളാണ്. അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി.

എറണാകുളം ഊന്നുകാല്‍ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

ഒരു സ്ത്രീയാണ് പീഡനത്തിനുള്ള ഒത്താശ ചെയ്തതെന്നും പരാതിയില്‍ പറയുന്നു. ഇവരടക്കമുള്ളവർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

  ബെംഗളൂരു യാത്രിക്കാർ ശ്രദ്ധിക്കുക; പ്രധാന റോഡുകളിൽ കർശന ഗതാഗത നിയന്ത്രണം; പാർക്കിങ്ങും നിരോധിച്ചു

കേസിന്റെ അന്വേഷണം എസ്‌ഐടി ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നിവിൻ ആറാം പ്രതിയും നിർമാതാവ് എ.കെ. സുനില്‍ രണ്ടാം പ്രതിയുമാണ്.

2023 നവംബറിലാണ് പീഡനം നടന്നതെന്നാണ് പരാതിയില്‍ പറയുന്നത്. ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇബോള ? ഉഗാണ്ടയിൽ നിന്നെത്തിയ വിദേശ വനിത നിരീക്ഷണത്തിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts