കണ്ണൂർ-യെശ്വന്ത്പൂർ എക്സ്പ്രസ് പാളം തെറ്റി.

ബെംഗളൂരു: കണ്ണൂരിൽ നിന്നും പാലക്കാട്, കോയമ്പത്തൂർ, സേലം വഴി നഗരത്തിലെ യെശ്വന്ത്പുപുരയിലേക്ക് സർവീസ് നടത്തുന്ന കണ്ണൂർ – യെശ്വന്ത്പൂർ (07390) തീവണ്ടി പാളം തെറ്റി.

ഇന്നലെ വൈകുന്നേരത്തോടെ കണ്ണൂരിൽ നിന്ന് പുറപ്പെട്ട തീവണ്ടി ഇന്ന് പുലർച്ചെ 3.45 ന് തമിഴ്നാട്ടിലെ ധർമപുരിക്കടുത്തുള്ള ശിവദി -മുത്തംപട്ടി സ്‌റ്റേഷനുകൾക്കിടക്കാണ് അപകടത്തിൽ പെട്ടത്.

  മൈസൂരുവിൽ വൻ നിക്ഷേപ തട്ടിപ്പ്: വ്യവസായിക്കും സുഹൃത്തുക്കൾക്കും നഷ്ടമായത് രണ്ടര കോടി രൂപ; ജാർഖണ്ഡ് സ്വദേശിക്കായി തിരച്ചിൽ

അപകടത്തിൽ ആർക്കും പരിക്കില്ല,5 ബോഗികൾക്ക് കേടുപാടുണ്ട്, ചവിട്ടുപടിയും സീറ്റുകളും തകർന്നു, എ.സി. ബോഗികളുടെ ചില്ലുകളും തകർന്നിട്ടുണ്ട്.

തീവണ്ടിയിൽ വൻ പാറക്കല്ല് വന്ന് ഇടിച്ചതാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

ഇതേ റൂട്ടിലെ അനേക്കൽ സ്റ്റേഷന് സമീപം 2015 ഫെബ്രുവരി 13ന് പാറക്കല്ല് ഇടിച്ച് ബെംഗളൂരു -എറണാകുളം പകൽ തീവണ്ടി വൻ അപകടത്തിൽ പെട്ടിരുന്നു, 10 പേർക്ക് ജീവഹാനിയും സംഭവിച്ചിരുന്നു.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

(News & Picture – Courtesy ,Madhyamam.com)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
[masterslider id="10"]

Related posts