രാത്രി”പ്രേത”ങ്ങളെ പേടിച്ച് വാഹനയാത്ര ചെയ്യാൻ മടിച്ച് ഡ്രൈവർമാർ;അവസാനം സംഭവിച്ചത്!

ബെംഗളൂരു : രാത്രി വിജനമായ വഴിയിൽ പ്രേത വേഷംകെട്ടി വാഹന യാത്രികരെ ഭയപ്പെടുത്തിയിരുന്ന സംഘം പോലീസ് പിടിയിലായി.

യശ്വന്ത്പുരയിലെ ശരീഫ് നഗറിൽ അർദ്ധരാത്രിയും പുലർച്ചെയും ആളുകളെ ഭയപ്പെടുത്തിയിരുന്ന ഷാൻ നല്ലിക്ക് (22) നിവേദ് (20) സജീൽ മുഹമ്മദ് (21) മുഹമ്മദ് (20) ഷാക്കിബ് (20) നബീൽ 20 എന്നിവരാണ് അറസ്റ്റിലായത്.

  ബെംഗളൂരുവിൽ ഐടി ജീവനക്കാരെ ഇരുമ്പ് വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച് റസ്റ്റോറന്റ് ജീവനക്കാർ; കാരണം അറിയാൻ വായിക്കാം

വെള്ള വസ്ത്രം ധരിച്ച് ,വിശ് ഉപയോഗിച്ച് മുഖം മറച്ച് ഒളിഞ്ഞു നിൽക്കുന്ന ഇവർ വാഹനങ്ങൾ എത്തുമ്പോൾ ശബ്ദമുണ്ടാക്കി മുന്നിലേക്ക് ചാടുകയായിരുന്നു പതിവ്.

ഇത്തരത്തിൽ ഇവർ ഭയപ്പെടുത്തി ഓട്ടോ ഡ്രൈവർ പോലീസിൽ പരാതി നൽകുകയായിരുന്നു.

പിന്നാലെ യാത്രക്കാരെ ഭയപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങൾ വൈറലാവുകയായിരുന്നു.

തമാശയ്ക്കാണ് യുവാക്കൾ ആളുകളെ ഭയപ്പെടുത്തി വീഡിയോ എടുത്തത് എന്നാണ് പോലീസ് പറയുന്നത് .

ഓട്ടോ ഡ്രൈവർ നൽകിയ പരാതിയെ തുടർന്ന് ഇവരുടെ അറസ്റ്റ്  രേഖപ്പെടുത്തിയ ശേഷം ജാമ്യത്തിൽ വിട്ടയച്ചു.

  തുംഗഭദ്രയ്ക്ക് പുതിയ കാവലാളുകൾ; 19-ാം ഗേറ്റിന്റെ ഭീതിക്ക് ഇനി വിരാമം; തുംഗഭദ്രയെ കാക്കാൻ 51 കോടിയുടെ 'പുത്തൻ കോട്ട' റെഡി

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് റോപ്പ്‌വേ വസന്തം: 13 ഇടിങ്ങളിൽ പ​ദ്ധതിക്ക് വേഗം കൂട്ടുന്നു
[masterslider id="10"]

Related posts