2000 രൂപ നോട്ടുകൾ പിൻവലിച്ചു, ബാങ്കുകൾക്ക് ആർബിഐ നിർദേശം

ദില്ലി: 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ ഒരുങ്ങി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. 2000 രൂപ നോട്ടുകള്‍ അച്ചടിക്കുന്നത് നിര്‍ത്തിവച്ച്‌ ആര്‍ ബി ഐ, 2000 രൂപ നോട്ടുകള്‍ വിതരണം ചെയ്യണ്ടതില്ലെന്ന് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നതിന്റെ ഭാഗമാണ് നടപടി. നിലവില്‍ കയ്യിലുള്ള നോട്ടുകള്‍ക്ക് നിയമ സാധുത തുടരുമെന്നും ആർബിഐ അറിയിച്ചു.

Read More