രണ്ട് വയസുകാരന്റെ തല അബദ്ധത്തില്‍ ചെമ്പിനുള്ളില്‍ കുടുങ്ങി

കോഴിക്കോട്: വീട്ടിലെ അടുക്കളയില്‍ പാത്രം ഉപയോഗിച്ച് കളിക്കുന്നതിനിടയില്‍ കുട്ടിയുടെ തല ചെമ്പിനുള്ളില്‍ കുടുങ്ങി.

ഇന്ന് രാവിലെ 10.30ഓടെ ഉണ്ടായ സംഭവത്തിൽ തൂണേരി കോമത്ത്കണ്ടി ഷജീറിന്റെ രണ്ട് വയസുകാരനായ ആദി യമാനാണ് അപകടത്തില്‍പ്പെട്ടത്.

വീട്ടുകാരുടെ ശ്രദ്ധ മാറിയപ്പോള്‍ കുട്ടിയുടെ തല ചെമ്പിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു.

  പ്രശസ്ത തമിഴ് നടനും സംവിധായകനുമായ കെ. ഭാഗ്യരാജ് അന്തരിച്ചു

വീട്ടുകാര്‍ ഏറെ ശ്രമിച്ചിട്ടും പാത്രം മാറ്റാന്‍ സാധിക്കാതെ വന്നതോടെ കുഞ്ഞിനെ നാദാപുരം അഗ്നിരക്ഷാ നിലയത്തില്‍ എത്തിച്ചു.

അഗ്നി രക്ഷാ സേനാംഗങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് പരിക്കുകളൊന്നും കൂടാതെ പാത്രം മുറിച്ചുമാറ്റി.

പരിഭ്രമിച്ച് എത്തിയ ആദി തന്നെ രക്ഷപ്പെടുത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് നിറപുഞ്ചിരി നല്‍കിയാണ് അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് മടങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  12 പ്ലാറ്റ്‌ഫോമുകൾ, പുതിയ ആകാശപ്പാതകൾ; 2 നിലകളിൽ പാർക്കിങ്; 1500 കോടിയിൽ മെജസ്റ്റിക്കിന്റെ സ്വന്തം റെയിൽവേ സ്റ്റേഷന്റെ മുഖം മാറുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts