അമ്മായിയമ്മയെ കൊല്ലാൻ ഒരു മരുന്ന് പറഞ്ഞു തരൂ’: ഡോക്ടർക്ക് വാട്സ്ആപ്പ് സന്ദേശം അയച്ച മരുമകളെ തേടി പോലീസ്

ബെംഗളൂരു: ഭര്‍ത്യമാതാവിനെ കൊല്ലാനുള്ള ഗുളികയെക്കുറിച്ച് ഡോക്ടറോട് ഉപദേശം ചോദിച്ച് ബെംഗളൂരുവില്‍ നിന്നുളള ഒരു സ്ത്രീ

തന്റെ അമ്മായിയമ്മയെ കൊല്ലാനുള്ള ഗുളികയുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പൊണ്് ഒരു സ്ത്രീ ഡോക്ടര്‍ സുനില്‍ കുമാറിന് സന്ദേശം അയച്ചത്.

സ്ത്രീയുടെ വാക്കുകള്‍ കേട്ട് ആശങ്കാകുലനായ ഡോക്ടര്‍ സുനില്‍ കുമാര്‍ സഞ്ജയനഗര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു.

ഇന്‍സ്റ്റാഗ്രാം വഴി സുനില്‍ കുമാറിന്റെ നമ്പര്‍ നേടിയ സ്ത്രീ തിങ്കളാഴ്ച വാട്ട്‌സ്ആപ്പില്‍ അദ്ദേഹത്തിന് സന്ദേശം അയക്കുകയായിരുന്നു. തന്റെ അമ്മായിയമ്മ വയസ്സായി, തന്നെ ഒരുപാട് പീഡിപ്പിക്കപ്പെടുന്നു.’ ‘ദയവായി അവരെ കൊല്ലാന്‍ എന്തെങ്കിലും ഐഡിയ തരൂ, ടാബ്‌ലെറ്റിനെക്കുറിച്ചുള്ള വിവരങ്ങള്‍ തരൂ,’ എന്നായിരുന്നു സ്ത്രീയുടെ ചോദ്യം.

  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു

‘ഞങ്ങള്‍ ജീവന്‍ രക്ഷിക്കുന്നവരാണ്.’ എന്ന്് അതിന് മറുപടിയായി സുനില്‍ കുമാര്‍ പറഞ്ഞു, യുവതി ഉടന്‍ തന്നെ തന്റെ സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യുകയും സുനില്‍ കുമാറിന്റെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്തു.

ആശയക്കുഴപ്പത്തിലായ സുനില്‍ കുമാര്‍, ഇതൊരു തമാശ സന്ദേശമാണോ അതോ യഥാര്‍ത്ഥ ഉദ്ദേശ്യമാണോ എന്ന് ഉറപ്പില്ലാതിരുന്നെങ്കിലും സഞ്ജയ് നഗര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു.

  വിദ്യാർഥികൾക്ക് ആഹ്ലാദവാർത്ത; ബസ് പാസിന് അടച്ച തുക തിരികെ ലഭിക്കും; ചെയ്യേണ്ടത് ഇത്രമാത്രം

‘സന്ദേശങ്ങള്‍ അയച്ച നമ്പര്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്’ അതൊരു തമാശ സന്ദേശമാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

എന്നാല്‍ സുനില്‍ കുമാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍് അന്വേഷണം നടത്തുണ്ടൈന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും വലിയ ഐ.ടി ഇടനാഴി അന്താരാഷ്ട്ര നിലവാരത്തിലേക്ക്; നിങ്ങളുടെ അഭിപ്രായവും പറയാം; മന്ത്രി നേരിട്ട് കേൾക്കും
[masterslider id="10"]

Related posts