ഔട്ട്‌ലെറ്റുകളിൽ നിന്ന് ഇനി മദ്യക്കുപ്പി മോഷണം നടക്കില്ല; അലാറമടിക്കും

ബീവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യക്കുപ്പി മോഷണം പോകുന്ന വാര്‍ത്തകളും അതിന്റെ ദൃശ്യങ്ങളുമെല്ലാം ഒരുപാട് കണ്ടിട്ടുണ്ട്.

കേരളത്തിലെ ബീവറേജസ് ഔട്ട്‌ലെറ്റില്‍ സ്റ്റോക്ക് നോക്കുമ്പോഴാണ് പലപ്പോഴും മദ്യക്കുപ്പി മോഷണം പോയ വിവരം പോലും ജീവനക്കാര്‍ അറിയുക. എന്നാല്‍ ഇനി മുതല്‍ അതുനടക്കില്ല.

ബീവറേജസ് കോര്‍പ്പറേഷന്റെ ചില്ലറവില്‍പന കേന്ദ്രങ്ങളില്‍ നിന്നുള്ള മദ്യക്കുപ്പി മോഷണം തടയാന്‍ ടി ടാഗിങ് സംവിധാനം കൊണ്ടുവരികയാണ്.

  ബെംഗളൂരുവിലെ പ്രോപ്പർട്ടി ഉടമകൾക്കായി പുതിയ നീക്കവുമായി സർക്കാർ; മാറ്റം അറിയാൻ വായിക്കാം

എന്താണ് ഈ സംവിധാനം എന്ന് അറിയാം;

കുപ്പികളില്‍ ഘടിപ്പിക്കുന്ന ടാഗ് നീക്കം ചെയ്യാതെ പുറത്തേക്കുകൊണ്ടുപോയാല്‍ അലാറം മുഴങ്ങുന്ന സംവിധാനമാണിത്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഘട്ടമായി തിരുവനന്തപുരം പവര്‍ഹൗസ് ഷോറൂമില്‍ സംവിധാനം നടപ്പാക്കി.

ആദ്യം മുന്തിയയിനം മദ്യക്കുപ്പികളിലാണ് ടാഗുകള്‍ സ്ഥാപിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് ഇവ നീക്കംചെയ്യാന്‍ കഴിയില്ലെന്നതാണ് മറ്റൊരു പ്രത്യേകത. വില്‍പനസമയത്ത് ഇവ നീക്കം ചെയ്യാനുള്ള സംവിധാനം ക്യാഷ് കൗണ്ടറിലാവും ഉണ്ടാവുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പാട്ടു കേട്ടാൽ 2,500, ട്രാക്കിലിറങ്ങിയാൽ കാൽ ലക്ഷം! നമ്മ മെട്രോയിൽ പുതിയ നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വയനാട് തുരങ്കപാത നിര്‍മ്മാണ മേഖലയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍; നിരവധിപേര്‍ മണ്ണിനടിയില്‍
[masterslider id="10"]

Related posts