കാറുടമയെ ഭീഷണിപ്പെടുത്തി 15000 രൂപ തട്ടി, 2 പേർ പിടിയിൽ

ബെംഗളൂരു: വ്യാജ അപകടമുണ്ടാക്കി കാറുടമയില്‍നിന്നു പണം തട്ടിയ രണ്ടു പേരെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവിലെ സിദ്ധപുരയില്‍ ഒക്ടോബര്‍ 26നു നടന്ന സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ബൈക്ക് യാത്രക്കാരായ രണ്ടു പേരെ പോലീസ് പിടികൂടിയത്.

അപകടമുണ്ടായെന്ന പേരില്‍ കാറുടമയെ ഭീഷണിപ്പെടുത്തി 15,000 രൂപ തട്ടിയെടുത്തെന്നാണ് കേസ്. ഇരുചക്ര വാഹനത്തിലെത്തിയ രണ്ടുപേര്‍ സമീപത്തുകൂടി പോകുകയായിരുന്ന കാറില്‍ കൈകൊണ്ട് മനപ്പൂര്‍വം ഇടിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

  2016-ൽ തുടങ്ങിയ അലച്ചിൽ; ഒടുവിൽ ബെംഗളൂരു വിധാൻ സൗധയ്ക്ക് സമീപം കർഷകന്റെ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇതിനുശേഷം ബൈക്കില്‍ കാറു തട്ടിയെന്നു പറഞ്ഞ് ഉടമയോട് പണം ആവശ്യപ്പെടുകയും പൊലീസില്‍ പരാതി നല്‍കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടര്‍ന്ന് കാറുടമ ഇവര്‍ക്ക് 15,000 രൂപ നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് തട്ടിപ്പ് പുറത്തായത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓടുന്ന ട്രെയിനിൽ പൂജയും അഭിഷേകവും; 3 ലക്ഷം നൽകി ബുക്ക് ചെയ്തതെന്ന് റെയിൽവേ! സുരക്ഷയെവിടെയെന്ന് നെറ്റിസൺസ്; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts