മംഗളൂരു ട്രെയിനിൽ യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൃശൂർ : ട്രെയിനിൽ ആത്മഹത്യാശ്രമം നടത്തി യുവാവ്. തമിഴ്നാട് തിരുവാരൂർ സ്വദേശി ആർ. പ്രവീണാണ് ട്രെയിൻ യാത്രയ്ക്കിടെ സ്വന്തം കഴുത്തറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ചെന്നൈയിൽ നിന്നും മംഗലാപുരത്തേക്ക് പോയ ട്രെയിനിലാണ് സംഭവം. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്നും കോഴിക്കോട്ടേക്കാണ് ഇയാൾ ടിക്കറ്റ് എടുത്തത്. പാലക്കാടിനും ഒറ്റപ്പാലത്തിനും ഇടയിൽ വച്ചാണ് ഇയാൾ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ട്രെയിനിലെ ശുചിമുറിയിൽ വച്ചാണ് പ്രവീൺ കഴുത്ത് അറുത്ത് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

  ബെംഗളൂരുവിൽ പുതിയ പാർക്കിംഗ് നയം; ഒഴിഞ്ഞ പറമ്പുണ്ടോ? എങ്കിൽ 35 വർഷത്തേക്ക് നികുതി കൊടുക്കേണ്ട; കൈയടിച്ച് ഭൂവുടമകൾ

ഗുരുതരമായി പരിക്കേറ്റ ഇയാളെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts