ജഗദീഷ് ഷെട്ടർ വീണ്ടും ബിജെപിയിലേക്ക് തിരിച്ചെത്തി; കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വം രാജിവച്ചു

ഡൽഹി: ഒമ്പത് മാസത്തിന് ശേഷം മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ ബിജെപിയിലേക്ക് തിരിച്ചെത്തി. അതോടൊപ്പം അദ്ദേഹം കോൺഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വവും വിധാൻ പരിഷത്ത് സീറ്റിൽ നിന്ന് രാജിയും വെച്ചു

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി ടിക്കറ്റ് നിഷേധിച്ചതിൽ മനംനൊന്താണ് അദ്ദേഹം കോൺഗ്രസിൽ ചേർന്നത്. കോൺഗ്രസ് അദ്ദേഹത്തിന് ടിക്കറ്റ് നൽകിയിരുന്നു.

  മഴയത്ത് ഓടകൾ വൃത്തിയാക്കി ബെംഗളൂരു ട്രാഫിക് പോലീസ്; കൈയടിച്ച് സോഷ്യൽ മീഡിയ

ധാർവാഡ് സൗത്ത് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും കോൺഗ്രസ് അദ്ദേഹത്തെ വിധാൻ പരിഷത്ത് സീറ്റ് നൽകി ആദരിച്ചു.

ഇതിനിടെ ജഗദീഷ് ഷെട്ടാറിനെ തിരിച്ചെടുക്കാൻ ബിജെപി ശ്രമം തുടങ്ങിയിരുന്നു. അത് ഇപ്പോൾ വിജയിച്ചിരിക്കുകയാണ്.

വ്യാഴാഴ്ച ഡൽഹിയിലെത്തിയ ജഗദീഷ് ഷെട്ടാർ ആദ്യം ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. ഏതാനും മിനിറ്റുകൾക്ക് ശേഷം അദ്ദേഹം വീണ്ടും ബിജെപിയിൽ ചേർന്നതായി ഔദ്യോഗികമായി അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാട്സാപ്പിലെ കല്യാണക്കുറി തുറന്നത് വിനയായി; ന​ഗരത്തിൽ വ്യാപാരിക്ക് നഷ്ടമായത് 5 ലക്ഷം രൂപ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
[masterslider id="10"]

Related posts