തെന്നിന്ത്യന്‍ നടി മേഘന രാജ് വിവാഹിതയായി;കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജ മേഘനയുടെ കഴുത്തില്‍ മിന്ന് ചാര്‍ത്തിയത് കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ വച്ച്.

ബെംഗളൂരു :മലയാളം സിനിമകളിലൂടെ ശ്രദ്ധേയയായ നടി മേഘ്‌ന രാജ് വിവാഹിതയായി. കന്നട നടൻ ചിരഞ്ജീവി സർജയെയാണ് മേഘന വിവാഹം ചെയതത്. കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലൂടെ പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടിയാണ് മേഘ്നാ രാജ്. രണ്ട് വർഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നത്. ആട്ടഗര എന്ന സിനിമയിൽ മേഘ്നയും ചിരഞ്ജീവി സർജയും ഒരുമിച്ച് അഭിനയിച്ചിരുന്നു.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

ഒക്ടോബർ 22നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം. മണവാട്ടിയായി തൂവെള്ള ഗൗണിൽ സുന്ദരിയായാണ് മേഘ്‌ന എത്തിയത്. കോട്ടുസ്യൂട്ടുമണിഞ്ഞ് ഒപ്പം ചിരഞ്ജീവി സർജയുമെത്തി. കുടുംബാംഗങ്ങളെ സാക്ഷിയാക്കി ചിരഞ്ജീവി സർജ മേഘ്‌നയ്ക്ക് മിന്നുചാർത്തിയത് പ്രണയസാഫല്യ നിമിഷം കൂടിയായി. കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. മെയ്-2ന് ഹിന്ദു ആചാരപ്രകാരം ബെംഗളൂരു പാലസ് ഗ്രൗണ്ടിൽ വിവാഹം നടക്കും.

  350 കി.മീ വേഗത, 34 കിലോമീറ്റർ തുരങ്കപ്പാത, 7 സ്റ്റേഷനുകള്‍; ബെംഗളൂരു - ചെന്നൈ അതിവേഗ ഹൈ സ്പീഡ് ട്രെയിൻ വരുന്നു; രൂപ ​രേഖ തയ്യാർ

യക്ഷിയും ഞാനുമെന്ന വിനയൻ ചിത്രത്തിലൂടെയാണ് മേഘ്ന മലയാള സിനിമയിൽ അരേങ്ങറിയത്. തുടർന്ന് നല്ല ചിത്രങ്ങളിലും അവർ അഭിനയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോഴിയും ആട്ടിറച്ചി മാലിന്യവും നീക്കാൻ പുതിയ ഫീസ്:
[masterslider id="10"]

Related posts