ഒഡിഷയില്‍ വന്‍ മാവോയിസ്റ്റ് വേട്ട

ഒഡിഷയില്‍ വന്‍ മാവോയിസ്റ്റ് വേട്ട.6 മാവോയിസ്റ്റുകളെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരില്‍ സിപിഐ മാവോയിസ്റ്റ്‌കേന്ദ്ര കമ്മിറ്റി അംഗം ഗണേഷ് ഉയികെയും ഉള്‍പ്പെട്ടിട്ടുണ്ട്. റാംപ വനമേഖലയില്‍ നടന്ന ഏറ്റുമുട്ടലിലാണ് വധിച്ചത്.

ഒഡിഷയിലെ കര്‍ധമാല്‍, ഗഞ്ചം ജില്ലകളുടെ അതിര്‍ത്തിയിലുള്ള റാംപ വനമേഖലയില്‍ ആയിരുന്നു മാവോയിസ്റ്റ് സാന്നിധ്യം സുരക്ഷാസേന തിരിച്ചറിഞ്ഞത്.മേഖലയില്‍ ഇന്ന് രാവിലെ 9 മണിയോടെ സുരക്ഷാസേന നടത്തിയ തിരച്ചിലിനിടെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തു. തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം ഗണേഷ് ഉയികെയും രണ്ട് വനിതകളും ഉള്‍പ്പെടെ ആറ് മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു.

  ഐപിഎൽ ആവേശം ചൂഷണം ചെയ്ത് ടിക്കറ്റ് തട്ടിപ്പ്; ബെംഗളൂരുവിൽ ലക്ഷങ്ങൾ നഷ്ടമായി, ജാഗ്രതാനിർദ്ദേശവുമായി പോലീസ്

ഒഡീഷയിലെ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ച ആളാണ് ഗണേഷ് ഉയികെ. ഒരു കോടി രൂപയിലേറെയാണ് ഇയാളുടെ തലയ്ക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കേരളത്തിൽ ഞായറാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us