കാട്ടാന ആക്രമണം; ആദിവാസി സ്ത്രീക്ക് ദാരുണാന്ത്യം

കല്‍പ്പറ്റ: വയനാട്ടിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. വയനാട് തിരുനെല്ലിയിലാണ് സംഭവം. കാട്ടാനയുടെ ചവിട്ടേറ്റ് ആദിവാസി സ്ത്രീ മരിച്ചു. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി (65) യാണ് മരിച്ചത്.

വനത്തിൽ നിന്നുമാണ് ഇവരുടെ മൃതദേഹം കണ്ടെത്തുന്നത്. പനവല്ലി അപ്പപ്പാറ റോഡിൽ വനത്തിലേക്ക് കയറുന്ന ഭാഗത്താണ് മൃതദേഹം കിടന്നിരുന്നത്. കാതിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലായിരുന്നു ദാരുണ സംഭവമുണ്ടായത്.

  മുതിർന്ന നടനും പ്രശസ്ത സംവിധായകനുമായ പി. ഭാരതിരാജ അന്തരിച്ചു

സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. ചാന്ദിനിയുടെ മുഖത്ത് മുറിവുകളുണ്ട്. എന്തിനാണ് ഇവർ കാട്ടിലേക്ക് പോയത് എന്നത് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുഞ്ഞുങ്ങളെ മെഷീനിലിട്ടും വായിൽ ജെറ്റ് സ്പ്രേ അടിച്ചും ക്രൂരത; ബെംഗളൂരു ഐടി പാർക്കിലെ ഡേകെയറിൽ കുഞ്ഞുങ്ങൾക്ക് നരകയാതന, അഞ്ചുപേർ കസ്റ്റഡിയിൽ"
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts