റെസിഡൻഷ്യൽ സ്കൂളുകളിൽ മതപരമായ ഉത്സവങ്ങൾ ആഘോഷിക്കുന്നതിന് വിലക്ക്

ബെംഗളൂരു: സംസ്ഥാനത്തെ റെസിഡൻഷ്യൽ സ്‌കൂളുകളിൽ മതപരമായ ഉത്സവങ്ങൾ ആഘോഷിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി അധികൃതർ ഉത്തരവ്.

സാമൂഹികക്ഷേമ വകുപ്പിന്റെ പരിധിയിൽ വരുന്ന റെസിഡൻഷ്യൽ സ്‌കൂളുകളുടെയും കോളേജുകളുടെയും പരിസരത്ത് മതപരമായ ഉത്സവങ്ങൾ ആഘോഷിക്കുന്നത് നിരോധിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ  ഉത്തരവ് ഇറക്കിയത്.

സാമൂഹികക്ഷേമ മന്ത്രി എച്ച്.സി. മഹാദേവപ്പയുടെ നിർദേശത്തെ തുടർന്ന്  റെസിഡൻഷ്യൽ എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റിയാണ് നിർദേശം പുറത്തിറക്കിയത്.

  ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഓർഡറുകളിൽ വൻ തട്ടിപ്പ്; വിലകൂടിയ സാധനങ്ങൾ മാറ്റി വ്യാജൻ വെച്ച് ലക്ഷങ്ങൾ കവർന്ന 4 ജീവനക്കാർക്കെതിരെ കേസ്

ദേശീയ ഉത്സവങ്ങൾ, പ്രാദേശിക ഉത്സവങ്ങൾ, മഹത് വ്യക്തികളുടെ വാർഷികം എന്നിവ മാത്രമേ റെസിഡൻഷ്യൽ സ്‌കൂളുകളിൽ ആഘോഷിക്കാൻ പാടുള്ളൂവെന്ന് സർക്കുലറിൽ പറയുന്നു.

റമദാൻ, ക്രിസ്മസ്, സംക്രാന്തി, ഈദ് മിലാദ് തുടങ്ങിയ മതപരമായ ആഘോഷങ്ങൾക്ക് വിലക്കുണ്ട്.

റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി, കന്നഡ രാജ്യോത്സവം, അംബേദ്കർ ജയന്തി ഉൾപ്പെടെയുള്ള 10 ഉത്സവങ്ങൾക്കാണ് അനുമതി.

ചട്ടം ലംഘിച്ച് മതപരമായ ആഘോഷങ്ങൾ നടത്തിയാൽ സ്‌കൂളുകളിലെയും കോളജുകളിലെയും പ്രിൻസിപ്പൽമാർക്കും ജീവനക്കാർക്കുമെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് 'കസേരക്കളി' മുറുകുന്നു; സിദ്ധരാമയ്യ രാജ്യസഭയിലേക്കെന്ന് സൂചന; പകരം ഡികെയോ ഖാർഗെയോ? ഡൽഹിയിൽ അണിയറ നീക്കങ്ങൾ സജീവം
[masterslider id="10"]

Related posts