എ.ടി.എമ്മിനു മുന്നില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പെട്ടികൾ പോലീസിനെ വട്ടം കറക്കിയത് മണിക്കൂറുകൾ 

ബെംഗളൂരു: നഗരത്തില്‍ എ.ടി.എമ്മിനുമുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് പെട്ടികള്‍ പോലീസിനെ വട്ടം കറക്കിയത് മണിക്കൂറുകളോളം. ഒടുവില്‍ പെട്ടികള്‍ ശൂന്യമാണെന്ന് ബോംബ് സ്ക്വാഡ് സ്ഥിരീകരിച്ചു. കൊട്ടക് മഹീന്ദ്ര ബാങ്ക് എ.ടി.എമ്മില്‍ ഇരിക്കുകയായിരുന്ന സുരക്ഷാ ജീവനക്കാരൻ പുറത്തിറങ്ങിയപ്പോഴാണ് എ.ടി.എമ്മിന് സമീപം പെട്ടികള്‍ കണ്ടത്. എ.ടി.എമ്മിനുള്ളില്‍ പണം സൂക്ഷിക്കാൻ ഉപയോഗിക്കുന്നതാണിവ. സ്വന്തം എ.ടി.എമ്മിന് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയശേഷം സുരക്ഷ ജീവനക്കാരൻ മിനർവ സർക്കിളില്‍ ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പോലീസിനെ വിവരറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി ലോക്കല്‍ പോലീസില്‍ അറിയിച്ചു. ബോംബ് സ്ക്വാഡിന്റെ പരിശോധനയില്‍ സ്‌ഫോടകവസ്തുക്കള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു. പെട്ടികള്‍ കാലിയായതിനാല്‍…

Read More

കാട്ടാനയുടെ ആക്രമണം; വയനാട്ടിൽ നാളെ ഹർത്താൽ

കൽപ്പറ്റ: കാട്ടാന ആക്രമണത്തിൽ ജീവനുകൾ നഷ്ടമാകുന്ന സാഹചര്യത്തിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് എൽ.ഡി.എഫും യു.ഡി.എഫും ബി.ജെ.പിയും ജില്ലയിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്തു. ജില്ലയിൽ ഒരാഴ്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് മനുഷ്യ ജീവനുകൾ നഷ്ടമായ പശ്ചാത്തലത്തിൽ സർക്കാരും വനം വകുപ്പും തുടരുന്ന ഗുരുതര അനാസ്ഥക്കെതിരെയാണ് വയനാട് ജില്ലയിൽ യു.ഡി.എഫ് ഹർത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.  

Read More

എംഡിഎംഎ യുമായി സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

വയനാട്: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി സ്‌കൂള്‍ പ്രിന്‍സിപ്പാൾ അറസ്റ്റിൽ. പുല്‍പ്പള്ളി ജയശ്രീ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ രഘുനന്ദനം വീട്ടില്‍ ജയരാജ് (48) നെയാണ് വൈത്തിരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 0.26 ഗ്രാം എംഡിഎംഎ പോലീസ് പിടികൂടി. ഇദ്ദേഹം സഞ്ചരിച്ചകെ എല്‍ 55 ഡി 7878 നമ്പര്‍ വാഹനവും പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ വൈത്തിരി ആശുപത്രി റോഡ് കവലയില്‍ വെച്ച്‌ എസ്‌ഐ പിവി പ്രശോഭും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മയക്കുമരുന്ന് പിടികൂടിയത്.

Read More

സംസ്ഥാന ബജറ്റ്; സുപ്രധാന പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി 

ബെംഗളൂരു: 2024-25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റ് അവതരിപ്പിച്ച്‌ മുഖ്യമന്ത്രി സിദ്ധരാമയ്യ. മൂന്ന് മണിക്കൂറിലധികം നീണ്ട പ്രസംഗത്തിലൂടെയാണ് സിദ്ധരാമയ്യ ബജറ്റ് അവതരണം പൂർത്തിയാക്കിയത്. സ്ത്രീകള്‍ക്കും ശിശുക്ഷേമത്തിനും യഥാക്രമം 86,423 കോടിയും 54,617 കോടിയും നീക്കി വെച്ചു. ലിംഗ ന്യൂനപക്ഷങ്ങള്‍, ദേവദാസികള്‍, ഭിന്ന ശേഷിക്കാർ എന്നിവരുടെ ക്ഷേമത്തിനായി പ്രത്യേകം പദ്ധതികള്‍ പ്രഖ്യാപിച്ചു. പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളുടെ ക്ഷേമത്തിനായി 39,121 കോടി രൂപ അനുവദിച്ചു. ഈ വർഷത്തെ ബജറ്റ് തുക 3,71,383 കോടി രൂപയാണ്. കഫേ സഞ്ജീവിനി എന്ന പേരില്‍ 50 സ്ത്രീകള്‍ നടത്തുന്ന കഫേകള്‍ ഈ വർഷം…

Read More

 സെൽഫി എടുക്കാനായി സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം

തിരുപ്പതി: ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാർക്കില്‍ സെൽഫി എടുക്കാനായി സിംഹത്തിന്റെ കൂട്ടിലേക്ക് കടന്ന ആളെ സിംഹങ്ങള്‍ കൊന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. രാജസ്ഥാനിലെ അല്‍വാർ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാർ (34) സിംഹകൂട്ടിനു ചുറ്റുമുള്ള ബഫർ സോണിലേക്ക് ചാടിയപ്പോഴാണ് സംഭവം. സെല്‍ഫിയെടുക്കാനായിട്ടാണ് ഇദ്ദേഹം ചാടിയത് എന്ന് മൃഗശാലയിലെ സെക്യൂരിറ്റി ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. കൂട്ടിലേക്ക് ഇയാള്‍ ചാടാൻ തുടങ്ങുന്നത് കണ്ട സുരക്ഷാ ജീവനക്കാരൻ പെട്ടെന്നു പിന്നാലെ ഓടിയതായി തിരുപ്പതി പോലീസ് സൂപ്രണ്ട് മല്ലിക ഗാർഗ് പറഞ്ഞു. സെക്യൂരിറ്റി ഗാർഡ് തന്റെ അടുത്തേക്ക് ഓടുന്നത്…

Read More

ഡ്യൂട്ടിക്കിടെ പോലീസുകാരൻ വെടിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു : ഡ്യൂട്ടിക്കിടെ പോലീസ് കോൺസ്റ്റബിൾ സ്വയം വെടിവെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിജയനഗർ ജില്ലയിലെ ഹരപ്പനഹള്ളി സ്വദേശി ഗുരു മൂർത്തിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വെടിയേറ്റ ഗുരു മൂർത്തിയെ ഉടനെത്തന്നെ ആശുപത്രിയിലെത്തിച്ചു. കുടുംബപ്രശ്നമാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് സൂചന. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

റെസിഡൻഷ്യൽ സ്കൂളുകളിൽ മതപരമായ ഉത്സവങ്ങൾ ആഘോഷിക്കുന്നതിന് വിലക്ക്

ബെംഗളൂരു: സംസ്ഥാനത്തെ റെസിഡൻഷ്യൽ സ്‌കൂളുകളിൽ മതപരമായ ഉത്സവങ്ങൾ ആഘോഷിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തി അധികൃതർ ഉത്തരവ്. സാമൂഹികക്ഷേമ വകുപ്പിന്റെ പരിധിയിൽ വരുന്ന റെസിഡൻഷ്യൽ സ്‌കൂളുകളുടെയും കോളേജുകളുടെയും പരിസരത്ത് മതപരമായ ഉത്സവങ്ങൾ ആഘോഷിക്കുന്നത് നിരോധിച്ചുകൊണ്ടാണ് സംസ്ഥാന സർക്കാർ  ഉത്തരവ് ഇറക്കിയത്. സാമൂഹികക്ഷേമ മന്ത്രി എച്ച്.സി. മഹാദേവപ്പയുടെ നിർദേശത്തെ തുടർന്ന്  റെസിഡൻഷ്യൽ എജ്യുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് സൊസൈറ്റിയാണ് നിർദേശം പുറത്തിറക്കിയത്. ദേശീയ ഉത്സവങ്ങൾ, പ്രാദേശിക ഉത്സവങ്ങൾ, മഹത് വ്യക്തികളുടെ വാർഷികം എന്നിവ മാത്രമേ റെസിഡൻഷ്യൽ സ്‌കൂളുകളിൽ ആഘോഷിക്കാൻ പാടുള്ളൂവെന്ന് സർക്കുലറിൽ പറയുന്നു. റമദാൻ, ക്രിസ്മസ്, സംക്രാന്തി, ഈദ് മിലാദ് തുടങ്ങിയ…

Read More

പ്രണയബന്ധത്തെ എതിർത്തു; പിതാവിനെ കഴുത്തറുത്ത് കൊന്ന മകൾ ഉൾപ്പെടെ എട്ട് പേർ അറസ്റ്റിൽ

death

ബെംഗളൂരു : ഫെബ്രുവരി 10ന് കുനിഗലിന് സമീപം സ്‌കൂൾ അധ്യാപകൻ മാരിയപ്പ(47) കൊല്ലപ്പെട്ട സംഭവത്തിൽ എട്ട് പേരെ കുനിഗൽ പോലീസ് അറസ്റ്റ് ചെയ്തു. മാരിയപ്പയുടെ മകൾ ഹേമലതയുടെ ബന്ധത്തെ അച്ഛൻ എതിർത്തതിനെ തുടർന്ന് കാമുകൻ്റെ സഹായത്തോടെ പിതാവിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഹേമലത, കാമുകൻ ശാന്തകുമാർ, മയ്യപ്പയുടെ ഭാര്യ ശോഭ എന്നിവരെയും മറ്റ് അഞ്ച് പേരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തുംകുരുവിലെ സ്‌കൂളിൽ ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു മാരിയപ്പ. ക്ഷേത്രത്തിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഇയാളെ കൊലപ്പെടുത്തിയത്. ശാന്തകുമാറുമായി ഹേമലത…

Read More

വീണയ്ക്ക് തിരിച്ചടി; അന്വേഷണം തടയില്ല, ഹർജി തള്ളി 

ബെംഗളൂരു: സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് നടത്തുന്ന അന്വേഷണത്തിനെതിരെ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അന്വേഷണത്തില്‍ ഇടപെടാന്‍ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നാഗപ്രസന്നയുടെ ഉത്തരവ്. ഹര്‍ജിയില്‍ തീരുമാനമാവുന്നതുവരെ അറസ്റ്റുപോലുള്ള കടുത്ത നടപടികളുണ്ടാകരുതെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്നും, ആവശ്യമായ രേഖകള്‍ എക്സാലോജിക് സൊലൂഷന്‍സ് എസ്എഫ്‌ഐഒയ്ക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. എസ്എഫ്‌ഐഒ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് എക്‌സാലോജിക്ക് കോടതിയില്‍ വാദിച്ചത്. രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണെന്നും ഇതുമായി സഹകരിക്കുന്നുണ്ടെന്നും എക്സാലോജിക്…

Read More

യുവതിയെ കൊലപ്പെടുത്തി മൃതദേഹം ചെളിക്കുണ്ടിൽ ഉപേക്ഷിച്ച ശേഷം ആഭരണങ്ങളുമായി കടന്നുകളഞ്ഞ് ദമ്പതികൾ

ബെഗളൂരു: ഫെബ്രുവരി 11 ന് ബെംഗളൂരുവിലെ ലക്ഷ്മിപുരയിൽ 43 കാരിയായ സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം യുവാവും ഭാര്യയും ഒളിവിൽ. മദനായകഹള്ളി പോലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തിവരികയാണ്. മഞ്ജുളയെ കാണാതാവുകയും കൊലചെയ്യപ്പെടുകയും ചെയ്ത ദിവസം ഒരു ചടങ്ങിൽ പങ്കെടുക്കാൻ മകളുടെ വീട്ടിലേക്ക് പോയതായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മഞ്ജുളയ്ക്ക് ജീവനെയും ആശയെയും ഒരു വർഷമായി അറിയാം. മകളുടെ വീട്ടിലേക്ക് പോകുമ്പോൾ മഞ്ജുളയെ ബസ് സ്റ്റാൻഡിൽ ഇറക്കിത്തരാമെന്ന് പ്രതി ജീവൻ വാഗ്ദാനം ചെയ്തു. ജീവന് യുവതിയെ ബസ് സ്റ്റോപ്പിലേക്ക് കൊണ്ടുപോകുന്നതിന് പകരം വീട്ടിലേക്ക് കൊണ്ടുപോയി ഭാര്യ ആഷയുടെ സഹായത്തോടെ…

Read More
Click Here to Follow Us