വീണയ്ക്ക് തിരിച്ചടി; അന്വേഷണം തടയില്ല, ഹർജി തള്ളി 

ബെംഗളൂരു: സ്വകാര്യ കരിമണല്‍ കമ്പനിയായ സിഎംആര്‍എല്ലുമായിട്ടുള്ള സാമ്പത്തിക ഇടപാടില്‍ സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് നടത്തുന്ന അന്വേഷണത്തിനെതിരെ വീണ വിജയന്റെ കമ്പനിയായ എക്‌സാലോജിക് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

അന്വേഷണത്തില്‍ ഇടപെടാന്‍ കാരണമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് നാഗപ്രസന്നയുടെ ഉത്തരവ്.

ഹര്‍ജിയില്‍ തീരുമാനമാവുന്നതുവരെ അറസ്റ്റുപോലുള്ള കടുത്ത നടപടികളുണ്ടാകരുതെന്ന് ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു.

  സൗജന്യ വൈദ്യുതി നഷ്ടമാകുമോ? 'ഗൃഹ ജ്യോതി' പരിശോധനയിൽ വൻ പ്രതിസന്ധി

അന്വേഷണവുമായി സഹകരിക്കണമെന്നും, ആവശ്യമായ രേഖകള്‍ എക്സാലോജിക് സൊലൂഷന്‍സ് എസ്എഫ്‌ഐഒയ്ക്ക് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

എസ്എഫ്‌ഐഒ അന്വേഷണം നിലനില്‍ക്കില്ലെന്നാണ് എക്‌സാലോജിക്ക് കോടതിയില്‍ വാദിച്ചത്.

രജിസ്ട്രാര്‍ ഓഫ് കമ്പനീസ് അന്വേഷണം തുടരുകയാണെന്നും ഇതുമായി സഹകരിക്കുന്നുണ്ടെന്നും എക്സാലോജിക് വാദിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബുക്ക് ചെയ്ത ആപ്പിൽ ഒരു നമ്പർ, വന്ന വണ്ടിയിൽ വേറൊന്ന്; ബെംഗളൂരുവിൽ ക്യാബ് കേറുന്നവർ അറിയാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts