എ.ടി.എമ്മിനു മുന്നില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ പെട്ടികൾ പോലീസിനെ വട്ടം കറക്കിയത് മണിക്കൂറുകൾ 

ബെംഗളൂരു: നഗരത്തില്‍ എ.ടി.എമ്മിനുമുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ മൂന്ന് പെട്ടികള്‍ പോലീസിനെ വട്ടം കറക്കിയത് മണിക്കൂറുകളോളം.

ഒടുവില്‍ പെട്ടികള്‍ ശൂന്യമാണെന്ന് ബോംബ് സ്ക്വാഡ് സ്ഥിരീകരിച്ചു.

കൊട്ടക് മഹീന്ദ്ര ബാങ്ക് എ.ടി.എമ്മില്‍ ഇരിക്കുകയായിരുന്ന സുരക്ഷാ ജീവനക്കാരൻ പുറത്തിറങ്ങിയപ്പോഴാണ് എ.ടി.എമ്മിന് സമീപം പെട്ടികള്‍ കണ്ടത്.

  ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ

എ.ടി.എമ്മിനുള്ളില്‍ പണം സൂക്ഷിക്കാൻ ഉപയോഗിക്കുന്നതാണിവ.

സ്വന്തം എ.ടി.എമ്മിന് കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തിയശേഷം സുരക്ഷ ജീവനക്കാരൻ മിനർവ സർക്കിളില്‍ ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പോലീസിനെ വിവരറിയിക്കുകയായിരുന്നു.

പോലീസ് സ്ഥലത്തെത്തി ലോക്കല്‍ പോലീസില്‍ അറിയിച്ചു.

ബോംബ് സ്ക്വാഡിന്റെ പരിശോധനയില്‍ സ്‌ഫോടകവസ്തുക്കള്‍ ഇല്ലെന്ന് കണ്ടെത്തുകയായിരുന്നു.

പെട്ടികള്‍ കാലിയായതിനാല്‍ എ.ടി.എമ്മിനുള്ളില്‍ ഉപയോഗിച്ചതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രണയത്തിൽ വ്യക്തതയും വൈകാരിക പക്വതയും; ഡേറ്റിങ് ട്രെൻഡുകളിൽ മാറ്റവുമായി ബെംഗളൂരുവിലെ യുവതികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts