സെൽഫി എടുക്കാനായി സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം

തിരുപ്പതി: ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാർക്കില്‍ സെൽഫി എടുക്കാനായി സിംഹത്തിന്റെ കൂട്ടിലേക്ക് കടന്ന ആളെ സിംഹങ്ങള്‍ കൊന്നു. വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. രാജസ്ഥാനിലെ അല്‍വാർ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാർ (34) സിംഹകൂട്ടിനു ചുറ്റുമുള്ള ബഫർ സോണിലേക്ക് ചാടിയപ്പോഴാണ് സംഭവം. സെല്‍ഫിയെടുക്കാനായിട്ടാണ് ഇദ്ദേഹം ചാടിയത് എന്ന് മൃഗശാലയിലെ സെക്യൂരിറ്റി ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. കൂട്ടിലേക്ക് ഇയാള്‍ ചാടാൻ തുടങ്ങുന്നത് കണ്ട സുരക്ഷാ ജീവനക്കാരൻ പെട്ടെന്നു പിന്നാലെ ഓടിയതായി തിരുപ്പതി പോലീസ് സൂപ്രണ്ട് മല്ലിക ഗാർഗ് പറഞ്ഞു. സെക്യൂരിറ്റി ഗാർഡ് തന്റെ അടുത്തേക്ക് ഓടുന്നത്…

Read More
Click Here to Follow Us