സെൽഫി എടുക്കാനായി സിംഹത്തിന്റെ കൂട്ടിലേക്ക് ചാടിയ യുവാവിന് ദാരുണാന്ത്യം

തിരുപ്പതി: ശ്രീ വെങ്കിടേശ്വര സുവോളജിക്കല്‍ പാർക്കില്‍ സെൽഫി എടുക്കാനായി സിംഹത്തിന്റെ കൂട്ടിലേക്ക് കടന്ന ആളെ സിംഹങ്ങള്‍ കൊന്നു.

വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം.

രാജസ്ഥാനിലെ അല്‍വാർ സ്വദേശിയായ പ്രഹ്ലാദ് ഗുജ്ജാർ (34) സിംഹകൂട്ടിനു ചുറ്റുമുള്ള ബഫർ സോണിലേക്ക് ചാടിയപ്പോഴാണ് സംഭവം.

സെല്‍ഫിയെടുക്കാനായിട്ടാണ് ഇദ്ദേഹം ചാടിയത് എന്ന് മൃഗശാലയിലെ സെക്യൂരിറ്റി ജീവനക്കാരില്‍ ഒരാള്‍ പറഞ്ഞതായി റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു.

കൂട്ടിലേക്ക് ഇയാള്‍ ചാടാൻ തുടങ്ങുന്നത് കണ്ട സുരക്ഷാ ജീവനക്കാരൻ പെട്ടെന്നു പിന്നാലെ ഓടിയതായി തിരുപ്പതി പോലീസ് സൂപ്രണ്ട് മല്ലിക ഗാർഗ് പറഞ്ഞു.

  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ

സെക്യൂരിറ്റി ഗാർഡ് തന്റെ അടുത്തേക്ക് ഓടുന്നത് കണ്ടപ്പോള്‍, പുള്ളി ഒരു വാട്ടർ ടാങ്കിലേക്ക് ചാടി, 12 അടി ഉയരമുള്ള വേലിക്ക് മുകളിലൂടെ കയറി, അകത്തേക്ക് ചാടി.

അതില്‍ ഒരു ആണ്‍ സിംഹവും രണ്ട് പെണ്‍സിംഹങ്ങളും ഉണ്ട്.

അകത്തേക്ക് ചാടിയ ആള്‍ ചെന്ന് വീണത് സിംഹങ്ങളുടെ മുന്നിലേക്ക്.

അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു, ഗാർഗ് പറഞ്ഞു.

  ഭാര്യയുമായുള്ള വഴക്ക്: ബെംഗളൂരുവിൽ 11 മാസം പ്രായമുള്ള മകളെ അച്ഛൻ എറിഞ്ഞു കൊന്നു

അയാളെ ആക്രമിച്ചു കൊന്നതിനു ശേഷം, പരിചാരകർ വന്നു തീറ്റ കൂടുകളിലേക്ക് കയറ്റുന്നത് വരെ സിംഹങ്ങള്‍ അയാളുടെ സമീപത്ത് നിന്നു, സിംഹങ്ങള്‍ പോയതിനു ശേഷമാണ് അദ്ദേഹത്തിന്റെ ശരീരം പുറത്തേക്ക് എടുക്കാൻ പറ്റിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ചില്ലറയില്ലെങ്കിൽ ഇറങ്ങിപ്പോകൂ'; വേഷംമാറിയെത്തിയ മന്ത്രിയോട് തട്ടിക്കയറിയ കണ്ടക്ടർക്ക് സസ്‌പെൻഷൻ
[masterslider id="10"]

Related posts