നിയമസഭാ തെരഞ്ഞെടുപ്പിൽ ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിക്ക് മത്സരിക്കും

ബെംഗളൂരു: സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അഴിമതിക്കെതിരെയും ഹിന്ദുത്വത്തിനുവേണ്ടിയും പോരാടാൻ ഉഡുപ്പി ജില്ലയിലെ കാർക്കള മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ തീരുമാനിച്ചതായി വലതുപക്ഷ സംഘടനയായ ശ്രീരാമസേനയുടെ തലവൻ പ്രമോദ് മുത്തലിക് അറിയിച്ചു.

പ്രവർത്തകരുടെ സമ്മർദത്തെത്തുടർന്ന് കാർക്കള നിയമസഭാ മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതെന്നും പ്രമോദ് മുത്തലിക്ക് കൂട്ടിച്ചേർത്തു. ഹിന്ദുക്കളോട് അനീതിയും വ്യാപകമായ അഴിമതിയും നടക്കുന്നതിനാൽ ഞാൻ ഇവിടെ നിന്ന് മത്സരിക്കണമെന്നാണ് എല്ലാവരുടെയും അഭിപ്രായമെന്നും മുത്തലിക് പറഞ്ഞു.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

ഹിന്ദുക്കൾക്ക് നീതിയും ബഹുമാനവും നൽകുക എന്ന ലക്ഷ്യത്തോടെയായിരിക്കും എന്റെ മത്സരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ താനടക്കം 25 ഹിന്ദുവാദികൾ ഹിന്ദുക്കളെ സംരക്ഷിക്കാൻ സ്വതന്ത്ര സ്ഥാനാർത്ഥികളായി മത്സരിക്കുമെന്ന് കഴിഞ്ഞ വർഷം നവംബറിൽ മുത്തലിക്ക് പറഞ്ഞിരുന്നു, അതേസമയം അവരുടെ പിന്തുണയോടെ അധികാരത്തിലെത്തിയ ബിജെപി അവരെയും ഹിന്ദുത്വത്തെയും സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ആരോപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മഴവെള്ളക്കൊയ്ത്തിലൂടെ കോടികൾ ലാഭിക്കാൻ റെയിൽവേ: ബെംഗളൂരു കെ.എസ്.ആർ സ്റ്റേഷനിൽ വൻ പദ്ധതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
[masterslider id="10"]

Related posts