കടുവയുടെ ആക്രമണത്തിൽ പതിനെട്ട്കാരൻ കൊല്ലപ്പെട്ടു

ബെംഗളൂരു: എച്ച്.ഡി. കോട്ടയിലെ വനത്തിൽ സുഹൃത്തുക്കൾക്കൊപ്പം വിറക് ശേഖരിക്കാൻ പോയ യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അന്തർസന്തെ ബെല്ലിഹഡിനിവാസി മഞ്ജുവാണ് (18) കൊല്ലപ്പെട്ടത്. നാഗർഹോളെ വനത്തിന് അടുത്തുള്ള ബെല്ലിഹഡിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് സംഭവം.

റോഡിലൂടെ നടക്കവേ അപ്രതീക്ഷിതമായി സംഘത്തിന്റെ മുൻപിലേക്ക് കടുവ ചാടിവീഴുകയായിരുന്നു. കടുവയെ കണ്ടയുടൻ സുഹൃത്തുക്കൾ ഓടിരക്ഷപ്പെട്ടു. കടുവയുടെ അടിയേറ്റ് മഞ്ജുവിന്റെ തല പിളർന്നു. തുടർന്ന് കടുവ മഞ്ജുവിന്റെ ശരീരം വനത്തിലേക്ക് 15 മീറ്ററോളം ദൂരം വലിച്ചുകൊണ്ടുപോയി ശേഷം നാട്ടുകാരെത്തി ബഹളമുണ്ടാക്കിയപ്പോൾ കടുവ വനത്തിനുള്ളിലേക്ക് കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ മഞ്ജു സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം എച്ച്.ഡി. കോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യ പിണങ്ങിപ്പോയി, ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി ആത്മഹത്യാ ഭീഷണിയുമായി യുവാവ്
  എം കെ സക്കീർ വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us