വാൽപ്പാറയിൽ പുലി പിടിച്ച നാല് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി: പാതി ഭക്ഷിച്ച നിലയിൽ

കോയമ്പത്തൂർ : വാൽപ്പാറയിൽ മുറ്റത്ത് കളിക്കുന്നതിനിടെ പുലി പിടിച്ചു കൊണ്ടുപോയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. നാല് വയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് ലയത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തോട്ടം തൊഴിലാളികളായ ജാർഖണ്ഡ് സ്വദേശി മനോജ്‌ കുന്ദ – മോണിക്ക ദേവി എന്നിവരുടെ മകൾ റൂസിനയാണ് കൊല്ലപ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

Read More

ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങവേ കടുവയുടെ ആക്രമണം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

ബെംഗളൂരു : ബി​ലി​ഗി​രി​രം​ഗ​ന ബേ​ട്ട ക​ടു​വ​സം​ര​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലെ ബേ​ഡ​ഗു​ളി മേ​ഖ​ല​യി​ൽ കടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വീ​ട്ട​മ്മ മ​രി​ച്ചു. ബെ​ഡ​ഗു​ളി സ്വ​ദേ​ശി​നി ഹാ​ദി​യ രം​ഗ​മ്മ​യാ​ണ് (55) രാ​വി​ലെ ന​ട​ക്കാ​ൻ​പോ​യ​പ്പോ​ൾ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാ​ത്രി ജോ​ലി​ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന യു​വാ​വിനും ഇ​തേ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റി​രു​ന്നു. രാ​മ​യ്യ​ന പൊ​ടി​യ സ്വ​ദേ​ശി​യാ​യ ര​വി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. അതെസമയം മേഖലയിൽ വന്യജീവികളുടെ ആക്രമണം രൂക്ഷമാണെന്ന് നാട്ടുകാർ ആരോപിച്ചു.

Read More

മൈസൂരിൽ ജനങ്ങൾക്ക് ജാഗ്രത നിർദേശം

ബെംഗളൂരു: മൈസൂരിൽ പുലിയെ പിടിക്കാനുള്ള ഓപ്പറേഷൻ ആരംഭിച്ചു. ജനുവരി 21 ന് 11 വയസ്സുള്ള ആൺകുട്ടിയെ പുള്ളിപ്പുലി ആക്രമിച്ച് കൊന്നതിന്റെ ഭാഗമായി ടി നരസിപുര താലൂക്കിലെയും പരിസരങ്ങളിലെയും ഗ്രാമങ്ങളിൽ മൈസൂരു ജില്ലാ വനംവകുപ്പ്  ജനങ്ങൾ ജാഗ്രത നിർദേശം  പുറപ്പെടുവിച്ചു. പുലിയെ പിടിക്കുന്നത് വരെ നരസിപുര താലൂക്കിൽ ഗ്രാമവാസികളുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു കൂട്ടം നിർദ്ദേശങ്ങൾ പാലിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടു. ടിയിലെ ചില ഗ്രാമങ്ങളിൽ പുലിയെ പിടിക്കാനുള്ള ഓപ്പറേഷൻ നടക്കുന്നുണ്ടെന്ന് വനംവകുപ്പ് പറഞ്ഞു. കുട്ടികളോടും പ്രായമായവരോടും സ്ത്രീകളോടും ഒറ്റയ്ക്ക് ചുറ്റിക്കറങ്ങരുതെന്ന് ഭരണകൂടം അഭ്യർത്ഥിക്കുകയും എല്ലാ ദിവസവും…

Read More

കടുവയുടെ ആക്രമണത്തിൽ പതിനെട്ട്കാരൻ കൊല്ലപ്പെട്ടു

ബെംഗളൂരു: എച്ച്.ഡി. കോട്ടയിലെ വനത്തിൽ സുഹൃത്തുക്കൾക്കൊപ്പം വിറക് ശേഖരിക്കാൻ പോയ യുവാവ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അന്തർസന്തെ ബെല്ലിഹഡിനിവാസി മഞ്ജുവാണ് (18) കൊല്ലപ്പെട്ടത്. നാഗർഹോളെ വനത്തിന് അടുത്തുള്ള ബെല്ലിഹഡിയിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12-ഓടെയാണ് സംഭവം. റോഡിലൂടെ നടക്കവേ അപ്രതീക്ഷിതമായി സംഘത്തിന്റെ മുൻപിലേക്ക് കടുവ ചാടിവീഴുകയായിരുന്നു. കടുവയെ കണ്ടയുടൻ സുഹൃത്തുക്കൾ ഓടിരക്ഷപ്പെട്ടു. കടുവയുടെ അടിയേറ്റ് മഞ്ജുവിന്റെ തല പിളർന്നു. തുടർന്ന് കടുവ മഞ്ജുവിന്റെ ശരീരം വനത്തിലേക്ക് 15 മീറ്ററോളം ദൂരം വലിച്ചുകൊണ്ടുപോയി ശേഷം നാട്ടുകാരെത്തി ബഹളമുണ്ടാക്കിയപ്പോൾ കടുവ വനത്തിനുള്ളിലേക്ക് കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ മഞ്ജു സംഭവസ്ഥലത്തുതന്നെ…

Read More

ഗ്രാമത്തിൽ കടുവ ആക്രമണം; രണ്ട് പേർ ആശുപത്രിയിൽ

ബെംഗളൂരു: ബന്ദിപ്പൂർ കടുവാ സങ്കേതത്തിന് കീഴിലുള്ള ഗോപാലസ്വാമി ബേട്ട ഫോറസ്റ്റ് റേഞ്ചിൽ നിന്ന് പുറത്തേക്കിറങ്ങിയ കടുവ ചാമരാജനഗർ ജില്ലയിലെ ഗുണ്ട്ലുപേട്ട് താലൂക്കിലെ ഗോപാലപുര ഗ്രാമത്തിൽ ശനിയാഴ്ച രണ്ട് ഗ്രാമീണരെ ആക്രമിച്ചു. ഇവരെ നിസാര പരിക്കേുകളോടെ മൈസൂരിലെ കെആർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചയോടെയാണ് കർഷകനായ സിദ്ധപ്പയുടെ കൃഷിയിടത്തിൽ പശുവിനെ കടുവ കൊന്നത്. വാർത്ത പരന്നതോടെ ഗ്രാമവാസികൾ സ്ഥലത്തെത്തി കടുവ യെ ഓടിക്കാൻ ശ്രമിച്ചു. എന്നാൽ ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപെടുന്നതിനിടെ പരിഭ്രാന്തനായ കടുവ ഗവിയപ്പയെ (60) ആക്രമിക്കുകയും അദേഹത്തിന്റെ കണ്ണിന് പരിക്കേൽക്കുകയും ചെയ്തു.l നാട്ടുകാർ ഇയാളെ…

Read More
Click Here to Follow Us