കോയമ്പത്തൂർ : വാൽപ്പാറയിൽ മുറ്റത്ത് കളിക്കുന്നതിനിടെ പുലി പിടിച്ചു കൊണ്ടുപോയ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. നാല് വയസുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഏറെ നേരത്തെ തിരച്ചിലിന് ഒടുവിലാണ് ലയത്തിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തോട്ടം തൊഴിലാളികളായ ജാർഖണ്ഡ് സ്വദേശി മനോജ് കുന്ദ – മോണിക്ക ദേവി എന്നിവരുടെ മകൾ റൂസിനയാണ് കൊല്ലപ്പെട്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
Read More