മെട്രോ നിർമാണ സൈറ്റിലെ ബാരിക്കേഡ് കാറിനു മുകളിൽ വീണു

ബെംഗളൂരു: ബംഗളൂരുവിൽ മെട്രോ നിർമാണം നടക്കുന്ന സ്ഥലത്ത് കുടുംബാംഗങ്ങൾ സഞ്ചരിച്ചിരുന്ന കാറിന് മുകളിലേയ്ക്ക് ബാരിക്കേഡ് തകർന്ന് വീണ് വാഹനത്തിന് കേടുപാടുകൾ സംഭവിച്ചു.

എന്നാൽ ഡ്രൈവർ സന്തോഷ് കുമാർ ഉൾപ്പെടെ കാറിലുണ്ടായിരുന്നവർ അത്ഭുദകരമായി രക്ഷപെട്ടു. ബെംഗളൂരുവിലെ ഔട്ടർ റിംഗ് റോഡിൽ മഹാദേവപുരയ്ക്ക് സമീപം ദൊഡ്ഡനെകുണ്ടി ക്രോസ്റോഡിൽ ശനിയാഴ്ച സന്തോഷ് കുമാർ കുടുംബത്തോടൊപ്പം വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.

കാർത്തിക് നഗർ കഴിഞ്ഞ് കെആർ പുരത്തേക്ക് നീങ്ങുന്നതിനിടയിൽ റോഡിലെ ബാരിക്കേഡ് കാറിന് മുകളിലേക്ക് വീഴുകയും വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അപകടം പരിശോധിക്കുന്നതിനായി, ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിഎംആർസിഎൽ) പ്രതിനിധികൾ സംഭവസ്ഥലത്തെത്തി.

  വിജയാഘോഷങ്ങൾക്കിടെ എന്നെ പൂമാലകൾ അണിയിക്കരുത്; കർണാടക നിയുക്ത മുഖ്യമന്ത്രി; ഡി.കെ. ശിവകുമാറിന്റെ അഭ്യർത്ഥനയ്ക്ക് പിന്നിലെ കാരണം ഇത്!!

ഈ മാസം ബംഗളൂരുവിലെ നിർമാണ മേഖലയിൽ ഇത് മൂന്നാമത്തെ അപകടമാണ്. നേരത്തെ ജനുവരി 10ന് ബെംഗളൂരുവിലെ ഔട്ടർ റിങ് റോഡിൽ നാഗവാരയ്ക്ക് സമീപം നിർമാണത്തിലിരുന്ന മെട്രോ പില്ലർ തകർന്ന് ഒരു സ്ത്രീയും അവരുടെ പിഞ്ചുകുഞ്ഞും മരിച്ചിരുന്നു. യുവതിയുടെ ഭർത്താവിനെയും മകളെയും പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം

രണ്ട് ദിവസത്തിന് ശേഷം ജനുവരി 12 ന് ട്രിനിറ്റി സർക്കിളിൽ നിന്ന് ശിവാജിനഗർ വരെയുള്ള ബ്രിഗേഡ് റോഡിലെ മെട്രോ നിർമ്മാണ സ്ഥലത്തിന് റോഡിൽ തുരങ്കം രൂപപ്പെടുകയും ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് പേപ്പർ രഹിത ആധാരമെഴുത്ത്: പ്രതിഷേധവുമായി ആധാരമെഴുത്തുകാർ, ആയിരക്കണക്കിന് കുടുംബങ്ങൾ പ്രതിസന്ധിയിൽ
[masterslider id="10"]

Related posts