ബെംഗളൂരു : ഇവിടെ നിന്നും തളിപ്പറമ്പിലേക്കു യാത്ര ചെയ്യുകയായിരുന്ന യുവാക്കളെ കർണാടകയിലെ മാണ്ഡ്യക്ക് സമീപം മദ്ദൂ രിൽ അജ്ഞാത സംഘം വാഹനത്തിൻ പിൻതുടർന്ന് അക്രമിക്കുകയും കാർ തട്ടിയെടുക്കുകയും ചെയ്തു.
ബെംഗളുരു ബമ്മനടിയിൽ റെഡിമെയ്ഡ് കട നടത്തുന്ന പുഷ്പഗിരിയിലെ സി അസൈനാർ (29) ,സുഹൃത്തുക്കളായ പി.കെ.മുഹമ്മദ് (29), കെ പി സുനീർ(27), ബി.അബ്ദുൾ ഗഫൂർ എന്നിവരാണ് അക്രമണത്തിനിരയായത്.
ശനിയാഴ്ച പുലർച്ചെ 3.45 ന് ആയിരുന്നു സംഭവം, അസൈനാർക്ക് തലക്ക് മഴു കൊണ്ട് വെട്ടേറ്റു. കാർ ഇന്നലെ വൈകീട്ടോടെ കണ്ടെത്തിയതായി കർണാടക പോലീസ് അറിയിച്ചു.
പുലർച്ചെ ഒരു മണിക്ക് ബെംഗളൂരുവിൽ നിന്നു തിരിച്ച ഇവരുടെ കാറിനെ മദ്ദുരിൽ വച്ച് മറ്റൊരു കാർ പിൻതുടർന്നു. പിന്നിൽ നിന്ന് നിർത്താൻ ആവശ്യപ്പെട്ടു, നിർത്തിയപ്പോൾ വാൾകൊണ്ട് ചില്ലുകൾ തകർത്തു. തടഞ്ഞകാറിനെ ഇടിച്ചു മാറ്റി അസൈനാർ കാറിനെ മുന്നോട്ടെടുത്തു, കുറച്ച് കഴിഞ്ഞ് ജീപ്പിലെത്തിയ 15 പേ രോളം അടങ്ങുന്ന സംഘം ജീപ്പ് റോഡിനു കുറുകെ ഇടുകയും മാരകായുധങ്ങളുമായി ഇറങ്ങി ഇവരെ ആക്രമിക്കുകയും ചെയ്തു, അസൈനാറുടെ തലയിൽ മഴുകൊണ്ട് വെട്ടി. കമ്പി വടികളും വാളുകളുമായി അക്രമിക്കാൻ തുടങ്ങിയപ്പോൾ അസൈനാറും സുഹൃത്തുക്കളും കാറ് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. അക്രമികൾ കാറുമായി സ്ഥലം വിട്ടു, മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു.
അതു വഴി വന്ന കെ എസ് ആർ ടി സി ബസുകാരോടും മറ്റും സഹായമഭ്യർത്ഥിച്ചിട്ടും ആരും നിർത്തിയില്ല. അതുവഴി വന്ന പത്രവിതരണക്കാരൻ ഇവരെ ഒരു കിലോമീറ്റർ അകലെയുള്ള കടയിലേക്ക് കൊണ്ടുപോയി, അവിടെ നിന്നും പോലീസിന് വിവരമറിയിക്കുകയും പോലീസ് വന്ന് ഇവരെ ആശുപത്രിയിലാക്കി.
ഇന്നലെ വൈകീട്ടോടെ ബിഡദി പോലീസ് സ്റ്റേഷൻ പരിധിയിൽ ഇവരുടെ കാർ കണ്ടെത്തിയതായി ഡിവൈഎസ്പി അറിയിച്ചു.
ഈ സംഭവം കഴിഞ്ഞ് മണിക്കുറുകൾക്കകം ഗുണ്ടൽപേട്ടിൽ കേരളത്തിലേക്ക് വരികയായിരുന്ന ദമ്പതികൾ സഞ്ചരിച്ച കാർ അജ്ഞാത സംഘം തടഞ്ഞു നിർത്തി തോക്കു ചൂണ്ടി കവർച്ച നടത്തി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.