തൃശൂരിലേക്ക് ഒരു വോൾവോ കൂടി; 17 സ്പെഷലുമായി ദീപാവലിക്കൊരുങ്ങി കർണാടക ആർ ടി സി.

ബെംഗളൂരു: ദീപാവലിക്ക് നാട്ടിൽ പോകാനുള്ള മലയാളികൾക്കായി സേലം വഴി തൃശൂരിലേക്ക് ഒരു വോൾവോ ബസ് കൂടി കർണാടക ആർ ടി സി അനുവദിച്ചു.ഇതോടെ വെളളിയാഴ്ച ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള കർണാടക ആർ ടി സി യുടെ സ്പെഷൽ ബസുകളുടെ എണ്ണം 17 ആയി.അതേ സമയം കേരള ആർ ടി സി യുടെ സ്പെഷലുകൾ വെറും 6 എണ്ണം മാത്രം. സ്പെയർ ബസുകൾ ലഭിക്കുന്ന മുറക്ക് വ്യാഴാഴ്ചയോടെ പുതിയ സ്പെഷലിന്റെ കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് കേരള ആർടി സി അധികൃതർ  അറിയിച്ചു.

  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?

വെളളിയാഴ്ച കേരളത്തിലേക്കുള്ള കർണാടക- കേരള ആർടിസികളുടെ ഭുരിഭാഗം സീറ്റുകളും വിറ്റുകഴിഞ്ഞു. സ്വകാര്യ ബസുകളുടെ കഴുത്തറുപ്പിന് തല വച്ചു കൊടുക്കുക  മാത്രമാണ്  ഇനിയുള്ള വഴി.1150 മുതൽ 2900 രൂപ വരെയാണ് എറണാകുളം തിരുവനന്തപുരം ഭാഗത്തേക്കുള്ള സ്വകാര്യ ബസുകളുടെ ടിക്കറ്റ് നിരക്ക്.

കേരള ആർടിസി കൂടുതൽ ബസ് അനുവദിക്കാത്തതും  എന്നത്തേയും പോലെ സ്പെഷൽ ട്രെയിൻ അനുവദിക്കുന്നതിലുള്ള റെയിൽവേ യുടെ അനാസ്ഥയുമാണ് ഇങ്ങനെ ഒരു സാഹചര്യത്തിൽ ബെംഗളൂരു മലയാളികളെ കൊണ്ടെത്തിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഇന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വ്യാപക വൈദ്യുതി മുടക്കം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു
[masterslider id="10"]

Related posts