പിതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം 

തെലുങ്കാന: പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആക്രമണത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു.

തെലങ്കാനയിലെ സഹീറാബാദ് ജില്ലയിയിലാണ് സംഭവം. ഇക്കഴിഞ്ഞ ഫെബ്രുവരി 11 ന് തന്റെ പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആലിയ ബീഗം എന്ന പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്.

ആലിയ ബീഗത്തിന്റെ പിതാവ് മുഹമ്മദ് ഇസ്മായില്‍, ഗ്രാമത്തിലെ വീര, വിജയ് റെഡ്ഡി എന്നീ രണ്ട് പേരുടെ വീടിനു സമീപം ഒരു തുറസായ സ്ഥലത്ത് മൂത്രമൊഴിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചത്.

  കാൽനടപ്പാതകൾ ഒഴിപ്പിച്ചു തുടങ്ങി; എന്നാൽ തെരുവ് കച്ചവടക്കാർ എങ്ങോട്ട് പോകും? തെരുവ് കച്ചവട നിയമം വന്ന് ഒരു പതിറ്റാണ്ടായിട്ടും മറുപടിയില്ലാതെ ബെംഗളൂരു

പ്രകോപിതരായ വീരയും വിജയ് റെഡ്ഡിയും ഇസ്മായിലിനെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് വന്ന ആലിയ ബീഗം തന്റെ പിതാവിനെ പിടിച്ചു മാറ്റാന്‍ ചെന്നതോടെ ആക്രമണത്തിനിരയാവുകയായിരുന്നു. ഗുരുതര പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികില്‍സയിലിരിക്കെ മരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-മൈസൂരു ദേശീയപാതയിൽ കുടുംബത്തിന് നേരെ കാറ് തടഞ്ഞ് അക്രമം; മൂന്ന് പേർ അറസ്റ്റിൽ
[masterslider id="10"]

Related posts