ഓൺലൈൻ വാതുവെപ്പ് കടം പെരുകി: ഒരേ കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു

ബെംഗളൂരു: കടബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. മൈസൂരു വിജയനഗറിലാണ് സംഭവം.

ഇരട്ട സഹോദരങ്ങളായ ജോഷി ആന്റണി, ജോബി ആന്റണി, ഭാര്യ ഷർമിള എന്നിവരാണ് മരിച്ചത്.

ജോബിയുടെയും ഷർമിളയുടെയും മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ വിജയനഗർ ഗ്രൗണ്ടിലെ വാട്ടർ ടാങ്കിന് സമീപത്ത് നിന്നും, ജോഷിയെ മൈസൂരു ഹഞ്ച്യ താലൂക്കിന് സമീപവുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

  41–ാം വയസ്സിൽ സിആർ7ന് വിവാഹം! ആദ്യ മകന്റെ അമ്മയെ ഇന്നും വെളിപ്പെടുത്താതെ ക്രിസ്റ്റ്യാനോ

ഓൺലൈൻ കടബാധ്യതയാണ് ഇവരുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ജോബിയും ഭാര്യ ഷർമിളയും 80 ലക്ഷം രൂപ ഓൺലൈൻ ആപ്പിൽ നിന്ന് വായ്പയെടുത്തിരുന്നു.

എന്നാൽ, വായ്പ കൃത്യമായി തിരിച്ചടയ്ക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് കമ്പനി ഏജന്റുമാർ പണത്തിനായി കുടുംബത്തെ നിരന്തരം പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.

ഇതേതുടർന്നാണ് മൂന്നുപേരും ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി വിജയനഗർ പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  റിയൽ എസ്റ്റേറ്റ് ലോബിയെ സഹായിക്കാൻ നീക്കം? ബെംഗളൂരുവിൽ സ്വത്ത്‌ വിഭജിക്കുമ്പോൾ ഭൂമി നഷ്ടപ്പെട്ടേക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരം; ബെംഗളൂരു രാജ്യത്ത് ഒന്നാം സ്ഥാനത്തും ലോകത്ത് രണ്ടാം സ്ഥാനത്തും
[masterslider id="10"]

Related posts