ഐഐഎസ്‌സി-ബെംഗളൂരു കാമ്പസിൽ മതിൽ ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി) കാമ്പസിലെ കോമ്പൗണ്ട് മതിൽ വീണ് അഴുക്കുചാലിൽ പണിയെടുത്തിരുന്ന നിർമാണ തൊഴിലാളി മരിച്ചു. കൂറ്റൻ മരം കോമ്പൗണ്ട് ഭിത്തിയിൽ വീണതിനെ തുടർന്ന് ഭിത്തി തകർന്നതാണ് അപകടമുണ്ടായത്. ആനേക്കൽ സ്വദേശി വസന്ത് (30) ആണ് മരിച്ചത്. മൂന്ന് തൊഴിലാളികളും ഐഐഎസ്‌സിയോട് ചേർന്നുള്ള ഒരു ലേഔട്ടിൽ മഴവെള്ളം ഒഴുക്കുന്ന ജോലിയിലാണ് ഏർപ്പെട്ടിരുന്നത്.

  തെരുവുനായയെ കല്ലെറിഞ്ഞത് ചോദ്യം ചെയ്തു; ബെംഗളൂരുവിൽ യുവതിക്ക് ക്രൂരമർദ്ദനം, കേസ്

അപകടത്തിൽ വസന്ത് മരിച്ചപ്പോൾ മറ്റ് രണ്ടുപേർക്ക് പരിക്കേറ്റു. വസന്തിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എംഎസ് രാമയ്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുലർച്ചെ 5.45 ഓടെയാണ് സംഭവം നടന്നതെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ടെന്നും യശ്വന്ത്പൂർ പോലീസ് പറഞ്ഞു. ബൃഹത് ബെംഗളൂരു മഹാനഗര പാലികെ കമ്മീഷണർ തുഷാർ ഗിരിനാഥ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിമാനം റദ്ദാക്കി, കൺവെയർ ബെൽറ്റിൽ കയറിനിന്ന് പ്രതിഷേധിച്ച് യുവതി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയിയുടെ അവസാന ചിത്രം 'ജന നായകൻ' തീയേറ്ററുകളിൽ; ബെംഗളൂരുവിൽ ആവേശക്കടലായി ആരാധകർ
[masterslider id="10"]

Related posts