ക്ഷേത്രത്തിൽ നിന്നും 14 ലക്ഷം കവർന്നു, കള്ളനെ പിടികൂടാൻ ആവാതെ പോലീസ്

ബെംഗളൂരു: ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് 14 ലക്ഷം രൂപ കവര്‍ന്നു. യെലഹങ്ക ന്യൂ ടൗണിലെ ശ്രീ ശ്രീനിവാസ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നാണ് 14 ലക്ഷം രൂപ അജ്ഞാതന്‍ മോഷ്ടിച്ചു കൊണ്ട് പോയത്. രണ്ട് പെട്ടികള്‍ തകര്‍ത്ത് മോഷ്ടാവ് പണവുമായി രക്ഷപ്പെട്ടു. യെലഹങ്ക ന്യൂ ടൗണ്‍ പോലീസ് മോഷണത്തിന് കേസെടുത്ത് പ്രതിക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. ക്ഷേത്ര കവാടത്തില്‍ സുരക്ഷാ ജീവനക്കാരനെ വിന്യസിച്ചിരുന്നെങ്കിലും വിദഗ്ധമായി മോഷ്ടാവ് അകത്തുകയറുകയായിരുന്നു. ക്ഷേത്രവളപ്പിലെ മുറിയിലാണ് പൂജാരി ഉറങ്ങിയത്. പൂജാരിയും സംഭവം അറിഞ്ഞില്ല. ക്ഷേത്രത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മുഖംമൂടി ധരിച്ച…

Read More

ക്ഷേത്രോത്സവ മേളയിൽ മുസ്ലിം വ്യാപാരികൾക്ക് വീണ്ടും വിലക്ക്

ബെംഗളൂരു:ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള മേളയില്‍ മുസ്ലിം വ്യാപാരികള്‍ക്ക് വീണ്ടും വിലക്ക്‌. ദക്ഷിണ കന്നഡ ജില്ലയിലെ മുല്‍കിയിലെ ബപ്പനാഡു ക്ഷേത്ര മേളയിലാണ് മുസ്ലിങ്ങൾക്ക് സ്റ്റാളുകള്‍ സ്ഥാപിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇവിടുത്തെ മേളയില്‍ മുസ്ലിം കച്ചവടക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നത്. മുസ്ലിങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുത്വവാദികളായ ചിലര്‍ നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ തീരുമാനം.800 വര്‍ഷം പഴക്കമുണ്ടെന്ന് കരുതപ്പെടുന്ന ബപ്പനാഡു ക്ഷേത്രം മതസൗഹാര്‍ദത്തിന് പേരുകേട്ടതാണ്. 12-ാം നൂറ്റാണ്ടില്‍ ഒരു മുസ്ലിം വ്യാപാരി നിര്‍മിച്ചതാണെന്ന് പറയപ്പെടുന്ന, സമന്വയത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രത്തിലെ വാര്‍ഷിക മേളയിലാണ് തങ്ങള്‍ക്ക് ബഹിഷ്കരണമെന്ന്…

Read More

ക്ഷേത്ര പരിസരത്ത് മുസ്ലീം വ്യാപാരികളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത ബാനറുകൾ നീക്കം ചെയ്ത് പോലീസ്

ബെംഗളൂരു: കദ്രി ശ്രീ മഞ്ജുനാഥ ക്ഷേത്ര മേളയിൽ മുസ്ലീങ്ങൾ ക്ഷേത്രത്തിന് സമീപം കച്ചവടവും വ്യാപാരവും നടത്തുന്നത് വിലക്കി സ്ഥാപിച്ച ബാനറുകൾ മംഗളൂരു പോലീസ് നീക്കം ചെയ്തു. വിശ്വഹിന്ദു പരിഷത്തും ബജ്റംഗ്ദളും ചേർന്നാണ് ബാനറുകൾ സ്ഥാപിച്ചതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ജനുവരി 15 ന് ആരംഭിച്ച മേള ജനുവരി 21 ന് സമാപിക്കുകയും ചെയ്തു ഹിന്ദുമതത്തിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്ന വ്യാപാരികൾക്ക് മാത്രമേ ക്ഷേത്രത്തിൽ കച്ചവടവും വ്യാപാരവും തുടരാൻ അനുവദിക്കൂ എന്നും ബാനറുകളിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, മതകാര്യ എൻഡോവ്‌മെന്റ് വകുപ്പിന്റെ കീഴിലുള്ള ക്ഷേത്ര ഭരണസമിതി ക്ഷേത്രം…

Read More

ക്ഷേത്രങ്ങളിൽ എല്ലാവർക്കും പ്രവേശനമെന്ന ബോർഡ് സ്ഥാപിക്കാൻ നിർദേശം

ബെംഗളൂരു: ദേവസ്വം വകുപ്പിന്റെ കീഴിലുള്ള ക്ഷേത്രങ്ങൾക്ക് മുൻപിൽ എല്ലാ ജാതി വിഭാഗങ്ങളെയും പ്രവേശിപ്പിക്കുമെന്ന ബോർഡ് സ്ഥാപിക്കണമെന്ന് പട്ടിക വിഭാഗ നിയമസഭാ സമിതി സർക്കാരിന് നിർദേശം നൽകി. ബി.ജെ.പി. എം.എൽ.എ എം.പി കുമാരസ്വാമി അധ്യക്ഷനായ സമിതിയുടേതാണ് നിർദേശം. പ്രശ്ന ബാധിത സ്ഥലങ്ങളിൽ പോലീസ് ഉദ്യോഗസ്ഥർ നിരന്തര സന്ദർശനം നടത്തി ജാതി വിവേചനം നിലനിൽകുന്നില്ലന്ന് ഉറപ്പാക്കണം. പട്ടിക വിഭാഗക്കാർക്ക് എതിരെയുള്ള അതിക്രമണങ്ങൾ സർക്കാരിന്റെ പ്രതിച്ഛായയെ ബാധിച്ചതായും സമിതി വിലയിരുത്തി.

Read More

സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ മൊബൈൽ നിരോധിക്കാൻ ആവശ്യം

ബെംഗളൂരു: ക്ഷേത്ര സമുച്ചയത്തിനുള്ളിൽ ഭക്തരുടെ മൊബൈൽ ഫോൺ ഉപയോഗം നിരോധിക്കണമെന്ന അഭ്യർത്ഥനയുമായി കർണാടകയിലെ പുരോഹിതന്മാർ സംസ്ഥാന സർക്കാരിനെ കണ്ടു. ഉച്ചത്തിലുള്ളതും അശ്ലീലവുമായ റിംഗ്‌ടോണുകൾ ആരാധനാലയങ്ങളുടെ വിശുദ്ധിക്കും പവിത്രതയ്ക്കും ഭംഗം വരുത്തുന്നതായും അവർ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തുടനീളം 350 പ്രശസ്തമായ ക്ഷേത്രങ്ങൾ ഉൾപ്പെടെ ഏകദേശം 34,000 ക്ഷേത്രങ്ങളുണ്ട്, പ്രതിദിനം ലക്ഷക്കണക്കിന് ഭക്തരാണ് ഇവിടങ്ങളിലേയ്ക്ക് എത്തുന്നത്.   കർണാടകയിലെ ഹിന്ദു ക്ഷേത്രങ്ങളിലെ പൂജാരിമാരുടെ ഫെഡറേഷൻ ക്ഷേത്ര സമുച്ചയത്തിനുള്ളിൽ ഭക്തരുടെ മൊബൈൽ ഫോൺ ഉപയോഗ നിരോധനം നടപ്പാക്കാൻ മതപരമായ എൻഡോവ്‌മെന്റ് (മുസ്രയ്) മന്ത്രി ശശികല ജോളിക്ക് മെമ്മോറാണ്ടം നൽകി. ഇക്കാര്യം…

Read More

സംസ്ഥാനത്തെ ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രമാക്കുമെന്ന വാദം ഉപേക്ഷികതായി ആരോപണം

ബെംഗളൂരു: 2021 ഡിസംബറിൽ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ തന്റെ സർക്കാർ സംസ്ഥാനത്തെ ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് സ്വതന്ത്രമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ബിജെപിയുടെ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് മഹത്തായ പ്രഖ്യാപനം വന്നത്. ക്ഷേത്രങ്ങൾക്ക് സ്വയംഭരണാവകാശം നൽകുന്നത് വലതുപക്ഷത്തിന്റെ ഒരു പെറ്റ് പ്രോജക്റ്റാണ്, കൂടാതെ ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) 2018 കർണാടക പ്രകടനപത്രികയിലും ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും ഈ  സ്വപ്നം സാക്ഷാത്കരിക്കാൻ കാര്യമായൊന്നും ചെയ്തിട്ടില്ല. പ്രശ്‌നം എവിടെ നിൽക്കുന്നു എന്നതിലേക്ക് കടക്കുന്നതിന് മുമ്പ്, നയം എന്താണെന്ന് വെച്ചാൽ കർണാടകത്തിൽ ഏകദേശം 1,80,000 ക്ഷേത്രങ്ങളുണ്ട്,…

Read More

കർണാടകയിൽ ക്ഷേത്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ചു

POLICE

ബെംഗളൂരു: മംഗളൂരു സ്‌ഫോടനത്തിന് പിന്നാലെ കർണ്ണാടകയിലെ ക്ഷേത്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ച് കർണാടക പോലീസ്. തീരമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രധാന ക്ഷേത്രങ്ങളിലാണ് പോലീസ് ശക്തമായ സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ക്ഷേത്രങ്ങൾക്ക് നേരെ വീണ്ടും ഭീകരാക്രമണ ശ്രമങ്ങൾ ഉണ്ടായേക്കാമെന്ന നിഗമനത്തിന്റെ അടിയന്തിര നീക്കം. മംഗളൂരു സ്‌ഫോടന കേസിലെ പ്രതി ഷാരിഖ് കേദ്രി മജ്ഞുനാഥ സ്വാമി ക്ഷേത്രം ലക്ഷ്യമിട്ടാണ് എത്തിയത്. ഇതിന്റെ പശ്ചാത്തലത്തിൽ മജ്ഞുനാഥ ക്ഷേത്രവും, മറ്റൊരു ക്ഷേത്രവും സുരക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇത് കൂടി പരിഗണിച്ച ശേഷമായിരുന്നു സുരക്ഷ വർദ്ധിപ്പിക്കാനുള്ള തീരുമാനം. സംഭവത്തിന് പിന്നാലെ…

Read More

ജാലഹള്ളി അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 4 ന്

ബെംഗളൂരു: അയ്യപ്പസ്വാമിയുടെ അയ്യപ്പൻ വിളക്ക് മഹോത്സവം 2022 ഡിസംബർ 4 ന് (1198 വൃശ്ചികം 18 ) നടത്തും. ഞായറാഴ്ച ജാലഹള്ളി ടെമ്പിളിന് സമീപത്തുള്ള ദോസ്തി ഗ്രൗണ്ടിൽ വെച്ച് നടത്തുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. ക്ഷേത്ര ചൈതന്യം ദേശത്തിലേക്ക് പ്രസരിക്കുന്ന ഉത്സവകാലത്ത് ഒരു നാടിന്റെ അന്തരീക്ഷം മുഴുവൻ ആചാരപരമായ ചടങ്ങുകളിലൂടെ ശുദ്ധീകരിക്കപ്പെടുകയാണ് എന്നും അതിലൂടെ നാം വസിക്കുന്ന മണ്ണും ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവും പരിശുദ്ധ മാറ്റപ്പെടുന്നു എന്നും ജാലഹാള്ളി അയ്യപ്പ ടെംപിൾ അധികൃതർ അറിയിച്ചു. ഉത്സവ ചടങ്ങിൽ സംബന്ധിക്കുന്നതിലൂടെ നമ്മുടെ എല്ലാവരുടെയും മനസ്സും ശരീരവും…

Read More

കേദ്രി മഞ്ജുനാഥ ക്ഷേത്രം അധിക സുരക്ഷ വേണം ; ക്ഷേത്രം അധികൃതർ

ബെംഗളൂരു: മംഗളൂരു കേദ്രി മഞ്ജുനാഥ ക്ഷേത്രത്തിന് ഭീകരാക്രമണ ഭീഷണി. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ക്ഷേത്രത്തിന് അധിക സുരക്ഷ വേണമെന്ന ആവശ്യവുമായി മംഗളൂരു കേദ്രി മഞ്ജുനാഥ ക്ഷേത്രം അധികൃതര്‍. ഇക്കാര്യം ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജയമ്മ കേദ്രി പോലീസിനെ സമീപിച്ചു. ക്ഷേത്രത്തില്‍ ആക്രമണം നടത്താന്‍ ആസൂത്രണം നടത്തിയ ഭീകര സംഘടനയ്ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അവര്‍ പോലീസിനോട് ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ക്ഷേത്രത്തിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജയമ്മ കേദ്രി പോലീസിനെ സമീപിച്ചു. ക്ഷേത്രത്തില്‍ ആക്രമണം നടത്താന്‍ ആസൂത്രണം നടത്തിയ ഭീകര സംഘടനയ്ക്കെതിരെ…

Read More

രഥോത്സവത്തിനിടെ രഥം തകർന്ന് വീണു

ബെംഗളൂരു: ചാമരാജനഗറിലെ ചന്നപ്പനപുര ഗ്രാമത്തില്‍ രഥോത്സവത്തിനിടെ കൂറ്റൻ രഥം തകര്‍ന്നുവീണു. ഗ്രാമത്തിലെ വീരഭദ്രേശ്വര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ നടത്തിയ രഥ ഘോഷയാത്രക്കിടെയാണ് ചക്രങ്ങള്‍ തകര്‍ന്ന് രഥം താഴെ വീണത്. അപകടത്തില്‍ ആളപായമില്ല. ചക്രങ്ങള്‍ പൂർണമായും തകര്‍ന്നു, രഥത്തിന്‍റെ ചക്രങ്ങള്‍ തകര്‍ന്ന് തുടങ്ങുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ സമീപത്തുണ്ടായിരുന്ന ജനങ്ങളെ മാറ്റിയതിനാലാണ് വന്‍ അപകടം ഒഴിവായത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് വീരഭദ്രേശ്വര ക്ഷേത്രത്തില്‍ ഉത്സവം നടത്തുന്നത്. രഥോത്സവം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ലെങ്കിലും മറ്റു ചടങ്ങുകളോടെ ഉത്സവം പൂര്‍ത്തിയാക്കി.

Read More
Click Here to Follow Us