ക്ഷേത്രത്തിൽ നിന്നും 14 ലക്ഷം കവർന്നു, കള്ളനെ പിടികൂടാൻ ആവാതെ പോലീസ്

ബെംഗളൂരു: ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് 14 ലക്ഷം രൂപ കവര്‍ന്നു. യെലഹങ്ക ന്യൂ ടൗണിലെ ശ്രീ ശ്രീനിവാസ ക്ഷേത്രത്തിലെ ഭണ്ഡാരത്തില്‍ നിന്നാണ് 14 ലക്ഷം രൂപ അജ്ഞാതന്‍ മോഷ്ടിച്ചു കൊണ്ട് പോയത്.

രണ്ട് പെട്ടികള്‍ തകര്‍ത്ത് മോഷ്ടാവ് പണവുമായി രക്ഷപ്പെട്ടു. യെലഹങ്ക ന്യൂ ടൗണ്‍ പോലീസ് മോഷണത്തിന് കേസെടുത്ത് പ്രതിക്കായുള്ള തിരച്ചില്‍ ആരംഭിച്ചു. ക്ഷേത്ര കവാടത്തില്‍ സുരക്ഷാ ജീവനക്കാരനെ വിന്യസിച്ചിരുന്നെങ്കിലും വിദഗ്ധമായി മോഷ്ടാവ് അകത്തുകയറുകയായിരുന്നു.

  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.

ക്ഷേത്രവളപ്പിലെ മുറിയിലാണ് പൂജാരി ഉറങ്ങിയത്. പൂജാരിയും സംഭവം അറിഞ്ഞില്ല. ക്ഷേത്രത്തിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മുഖംമൂടി ധരിച്ച ഒരാള്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച്‌ പണം അപഹരിച്ചതായി പോലീസ് കണ്ടെത്തി. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാളെ തിരിച്ചറിയാനാകുമെന്നും പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വാഹനാപകടം; കണ്ണൂര്‍ സ്വദേശിനി മരിച്ചു, രണ്ടു പേര്‍ക്ക് പരിക്ക്
[masterslider id="10"]

Related posts