ജാലഹള്ളി അയ്യപ്പൻ വിളക്ക് മഹോത്സവം ഡിസംബർ 4 ന്

ബെംഗളൂരു: അയ്യപ്പസ്വാമിയുടെ അയ്യപ്പൻ വിളക്ക് മഹോത്സവം 2022 ഡിസംബർ 4 ന് (1198 വൃശ്ചികം 18 ) നടത്തും. ഞായറാഴ്ച ജാലഹള്ളി ടെമ്പിളിന് സമീപത്തുള്ള ദോസ്തി ഗ്രൗണ്ടിൽ വെച്ച് നടത്തുവാൻ ആണ് തീരുമാനിച്ചിരിക്കുന്നത്.

ക്ഷേത്ര ചൈതന്യം ദേശത്തിലേക്ക് പ്രസരിക്കുന്ന ഉത്സവകാലത്ത് ഒരു നാടിന്റെ അന്തരീക്ഷം മുഴുവൻ ആചാരപരമായ ചടങ്ങുകളിലൂടെ ശുദ്ധീകരിക്കപ്പെടുകയാണ് എന്നും അതിലൂടെ നാം വസിക്കുന്ന മണ്ണും ശ്വസിക്കുന്ന വായുവും കുടിക്കുന്ന ജലവും പരിശുദ്ധ മാറ്റപ്പെടുന്നു എന്നും ജാലഹാള്ളി അയ്യപ്പ ടെംപിൾ അധികൃതർ അറിയിച്ചു.

  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ

ഉത്സവ ചടങ്ങിൽ സംബന്ധിക്കുന്നതിലൂടെ നമ്മുടെ എല്ലാവരുടെയും മനസ്സും ശരീരവും കുടുംബവും പവിത്രമാക്കപ്പെടുന്നത് കൊണ്ടുതന്നെ ഭക്തനിർഭരമായ ഈ ചടങ്ങുകളിലേക്ക് എല്ലാ ഭക്ത ജനങ്ങളുടെയും സാന്നിദ്ധ്യം ജാലഹള്ളി അയ്യപ്പ ടെംപിൾ ക്ഷണിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക് സിറ്റിയിൽ മലയാളികളുടെ അഴിഞ്ഞാട്ടം; പാര്‍ക്കിങ് തര്‍ക്കത്തിൽ കണ്ടക്ടറെയും നാട്ടുകാരെയും ആക്രമിച്ച മലയാളികള്‍ പിടിയില്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts