ക്ഷേത്രപരിസരത്ത് ഭക്തൻ കുഴഞ്ഞുവീണ് മരിച്ചു

ബെംഗളൂരു: ഹാസൻ ജില്ലയിലെ ഹാസനാംബ ക്ഷേത്ര ദർശനത്തിനെത്തിയ 43കാരൻ വ്യാഴാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഹാസൻ താലൂക്കിലെ ബൊമ്മനഹള്ളി സ്വദേശിയായ ഗിരീഷാണ് ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിന് സമീപം മരിച്ചതെന്ന് പോലീസ് പറഞ്ഞു. ക്യൂവിൽ നിൽക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

Read More

മാംസം കഴിച്ചശേഷം ക്ഷേത്ര ദർശനം, മന്ത്രിയും എം.എൽ.എ യും വിവാദത്തിൽ

ബെംഗളൂരു: മാംസാഹാരം കഴിച്ചശേഷം ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ പ്രമോദ് സാവന്തും ക്ഷേത്രദര്‍ശനം നടത്തിയെന്ന ആരോപണവുമായി ഉഡുപ്പി ബ്ലോക് കോണ്‍ഗ്രസ് പ്രസിഡന്റ് രമേശ് കാഞ്ചന്‍ രംഗത്ത്. എംഎല്‍എ രഘുപതി ഭട്ടുമായി ഒരുമിച്ചിരുന്ന് മാസംഭക്ഷണം കഴിച്ചശേഷം സാവന്ത് കൃഷ്ണക്ഷേത്രം സന്ദര്‍ശിച്ചുവെന്നാണ് ആരോപണം. എംഎല്‍എക്കെതിരേയും ആരോപണമുണ്ട്. ഇക്കാര്യത്തില്‍ നിശ്ശബ്ദത പാലിക്കുന്ന ബിജെപിയുടെ ഇരട്ടത്താപ്പിനെയും കാഞ്ചന്‍ വിമര്‍ശിച്ചു. തങ്ങളുടെ പാര്‍ട്ടിക്കാര്‍ക്ക് വേണമെങ്കില്‍ മല്‍സ്യവും മാംസവും കഴിച്ചശേഷം ക്ഷേത്രസന്ദര്‍ശനമാവാമെന്നാണ് ബിജെപി കരുതുന്നതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. മാംസം കഴിച്ച്‌ ക്ഷേത്ര സന്ദര്‍ശനം നടത്തിയെന്ന് മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യയ്‌ക്കെതിരേ ബിജെപി ആരോപണം ഉന്നയിച്ചതിനെക്കുറിച്ചും രമേഷ്…

Read More

കൂടുതൽ ക്ഷേത്രങ്ങൾ ക്യുആർ കോഡ് സ്ഥാപിതമായ കാണിക്ക വഞ്ചികൾ ഒരുങ്ങുന്നു

ബെംഗളൂരു: അടുത്ത 15 ദിവസത്തിനുള്ളിൽ ദക്ഷിണ കന്നഡ ജില്ലയിലെ നിരവധി ക്ഷേത്രങ്ങളിൽ ഇ-കാണിക്ക വഞ്ചികൾ അഥവാ ഇ-ഹുണ്ടികൾ ഏർപ്പെടുത്താൻ ഹിന്ദു മതസ്ഥാപനങ്ങളും ചാരിറ്റബിൾ എൻഡോവ്‌മെന്റ് വകുപ്പും ഒരുങ്ങുന്നു. അവ ഇതിനകം അഞ്ച് ക്ഷേത്രങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്, മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇ-ഹുണ്ടികൾ വഴി പ്രതിദിനം ശരാശരി 6,000 രൂപ സമാഹരിക്കുന്നതായും കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. പീക്ക് സീസണിൽ ഇത്‌ പ്രതിദിനം ശരാശരി 25,000 രൂപയായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഹുണ്ടികളിൽ ക്യുആർ കോഡുകൾ പ്രധാനമായി സ്ഥാപിച്ചിരിക്കുന്നതിനാലും ഭക്തർക്ക് ഏകദേശം 10…

Read More

വിഗ്രഹത്തിൽ തൊട്ട ദളിത് ബാലന് 60000 രൂപ പിഴ ചുമത്തി

ബെംഗളൂരു: നാട്ടുദൈവ വിഗ്രഹത്തിൽ സ്പർശിച്ചതിന് കർണാടകയിലെ ദളിത് ബാലന്റെ കുടുംബത്തിന് പഞ്ചായത്തും നാട്ടുകാരും ചേർന്ന് 60,000 രൂപ പിഴ ചുമത്തി. കോലാർ ജില്ലയിലെ ഉള്ളേരഹള്ളിയിലാണ് സംഭവം നടന്നത്. കഴിഞ്ഞയാഴ്ച വിഗ്രഹത്തെ ഒരു ഘോഷയാത്രയിൽ എഴുന്നള്ളിക്കുന്നതിനിടെയാണ് ബാലൻ അതിനെ തൊട്ടതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് ഗ്രാമത്തിലെ മുതിർന്നവരും പഞ്ചായത്ത് അംഗങ്ങളും ചേർന്ന് കുട്ടിയെയും കുടുംബത്തെയും വിളിച്ചു വരുത്തി പിഴ ചുമത്തുകയായിരുന്നു. വിഗ്രഹം അശുദ്ധമാക്കി എന്ന് ആരോപിച്ചാണ് പിഴ ചുമത്തിയത്. കൂലിപ്പണിക്കാരായ തങ്ങൾക്ക് ഇത്രയും വലിയ തുക അടക്കാൻ സാധിക്കില്ല എന്ന് കുട്ടിയുടെ മാതാവ് പറഞ്ഞെങ്കിലും പഞ്ചായത്ത്…

Read More

സംസ്ഥാനത്തെ വെള്ളപ്പൊക്കം: സ്‌കൂൾ വെള്ളത്തിൽ, ക്ഷേത്രത്തിൽ ക്ലാസ് എടുത്ത് അധ്യാപകർ

ബെംഗളൂരു: രാമനഗര ജില്ലയിൽ കനത്ത മഴയിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായിട്ട് മൂന്നാഴ്ചയായി. ചന്നപട്ടണ ടൗണിലെ തട്ടേക്കരെ ഭാഗത്തുള്ള സർക്കാർ അപ്ഗ്രേഡ് ഹയർ പ്രൈമറി സ്‌കൂളിൽ നാലടിയോളം വെള്ളം കെട്ടിക്കിടക്കുന്നതിനാൽ വിദ്യാർഥികൾക്കും അധ്യാപകർക്കും ഇപ്പോഴും സ്‌കൂളിൽ പ്രവേശിക്കാൻ കഴിയാത്ത സ്ഥിതിയാണ്. സ്‌കൂളിലെ വെള്ളം നീക്കം ചെയ്യാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കാത്തതിനാൽ മറ്റു വഴികളില്ലാതെ വന്നതോടെ അധ്യാപകർ വിദ്യാർഥികക്കായി സമീപത്തെ ക്ഷേത്രത്തിൽ ക്ലാസെടുക്കുകയാണ്. ബെംഗളൂരുവിൽ നിന്ന് 60 കിലോമീറ്ററും രാമനഗരയിൽ നിന്ന് 11 കിലോമീറ്ററും അകലെയാണ് തട്ടേക്കരെ. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ അറുപതിലധികം കുട്ടികളും ഉച്ചഭക്ഷണം തയ്യാറാക്കാൻ പാചകക്കാർ…

Read More

ക്ഷേത്രത്തിൽ മോഷണം: യുവാവും ഭാര്യയും അറസ്റ്റിൽ

ബെംഗളൂരു: മറവന്തെ മഹാരാജസ്വാമി ശ്രീ വരാഹ ക്ഷേത്രത്തില്‍ കവർച്ച നടത്തിയെന്ന കേസില്‍ യുവാവിനേയും പ്രായപൂര്‍ത്തിയാകാത്ത ഭാര്യയേയും ഗംഗോളി പോലീസ് അറസ്റ്റ് ചെയ്തു. കരുണാകര്‍ ദേവഡിഗയും ഭാര്യയുമാണ് അറസ്റ്റിലായത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്ഷേത്രത്തില്‍ മോഷണം നടന്നത്. തഗ്ഗര്‍സെ ഗ്രാമത്തിലെ ചന്ദന സോമലിംഗേശ്വര ക്ഷേത്രം, കൊല്ലൂര്‍ ഹൊസൂര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍ നേരത്തെ കവര്‍ച്ച നടത്തിയതായി ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയതായി എഎസ്‌ഐ ജയശ്രീ ഹുന്നറ പറഞ്ഞു.

Read More

താജ്മഹൽ നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ല; ആർക്കിയോളജിക്കൾ സർവേ ഓഫ് ഇന്ത്യ

ന്യൂഡൽഹി: താജ്മഹൽ നിലനിൽക്കുന്ന സ്ഥലത്ത് ക്ഷേത്രം ഉണ്ടായിരുന്നില്ലെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ റിപ്പോർട്ട്. വിവരാവകാശ നിയമപ്രകാരം തൃണമൂൽ കോൺഗ്രസ് നേതാവായ സാകേത് ഗോഖലേക്ക് നൽകിയ മറുപടിയിലാണ് സുപ്രധാന വിവരമുള്ളത്. കൂടാതെതാജ്മഹലിനകത്ത് വിഗ്രഹങ്ങൾ അടങ്ങിയ അടച്ചിട്ട മുറികളില്ലെന്നും തന്നെയില്ലന്നും മറുപടിയിൽ വ്യക്തമാക്കി. ഹിന്ദുത്വ സംഘടനകളാണ് താജ്മഹലിൽ ഹിന്ദു ദൈവങ്ങളുടെ വിഗ്രഹങ്ങളുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയത്. എന്നാൽ രണ്ട് മാസം മുമ്പ് അറ്റകുറ്റപ്പണികൾക്കായി താജ്മഹലിലെ അടച്ചിട്ട മുറികൾ തുറന്നിരുന്നു. അന്ന് നടത്തിയ പരിശോധനയിൽ മുറിക്കുള്ളിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല താജ്മഹലിൽ വിഗ്രഹങ്ങളുണ്ടെന്ന് അവകാശപ്പെട്ട് . ബിജെപി…

Read More

ക്ഷേത്രത്തിന്റെ പേരിൽ വ്യാജ സൈറ്റ്, പൂജാരിമാർ തട്ടിയത് 20 കോടി

ബെംഗളൂരു: കർണാടകയിലെ കലബുറഗി ജില്ലയിലെ ദേവലഗണപൂരിലെ ഒരു സംഘം പൂജാരിമാർ ക്ഷേത്രത്തിന്റെ പേരിൽ വ്യാജ വെബ്‌സൈറ്റുകൾ ഉണ്ടാക്കി ഭക്തരിൽ നിന്ന് കോടിക്കണക്കിന് രൂപ സംഭാവനയായി വാങ്ങിയതായി പരാതി.പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും ഇവർ ഒളിവിൽ ആണ് ഇപ്പോഴും. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്: ദത്താത്രേയ ദേവാലയം, ഗണഗാപൂർ ദത്താത്രേയ ക്ഷേത്രം, ശ്രീ ക്ഷേത്ര ദത്താത്രേയ ക്ഷേത്രം തുടങ്ങി എട്ടോളം വെബ്‌സൈറ്റുകളാണ് പൂജാരിമാർ വ്യാജമായി ഉണ്ടാക്കിയതെന്നും കഴിഞ്ഞ നാല് വർഷത്തിനിടെ 20 കോടിയോളം രൂപ സംഭാവനയായും സ്വീകരിച്ചിരുന്നതായും ഇവയെല്ലാം അവരുടെ സ്വകാര്യ ബാങ്കുകളുടെ അക്കൗണ്ടുകളിലേക്ക് മാറിയതായും കണ്ടെത്തിയിട്ടുണ്ട്.…

Read More

സമാധാനം നഷ്ടമായി മോഷ്ടിച്ച മുതൽ തിരിച്ച് ഏൽപ്പിച്ച് കള്ളൻ

ചെന്നൈ : ക്ഷേത്രത്തിലെ ഭണ്ഡാരം മോഷ്ടിച്ച കള്ളൻ മോഷ്ടിച്ച പണം തിരിച്ച് നൽകി. തമിഴ്നാട് റാണിപേട്ടിന് സമീപത്തെ ലാലാപേട്ടിലുള്ള ശിവക്ഷേത്രത്തിലെ ഭണ്ഡാരമാണ് ഒരാഴ്ച മുമ്പ് കളവ് പോയത്. മോഷണത്തിന് ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം വൈകിട്ട് ക്ഷേത്രം അധികൃതര്‍ പതിവുപോലെ മറ്റൊരു ഭണ്ഡാരം തുറന്നപ്പോള്‍ 500 രൂപയുടെ ഇരുപത് നോട്ടുകള്‍ കണ്ടു. ഇതോടൊപ്പം മോഷ്ടാവിന്‍റെ ക്ഷമാപണ കത്തും കണ്ടെത്തി. ജൂണ്‍ 14ന് പൗര്‍ണമി ദിനത്തിലാണ് ക്ഷേത്രത്തില്‍ നിന്ന് പണം മോഷ്ടിച്ചത്. ഈ ദിവസം ശുഭദിനമെന്ന് വിശ്വസിക്കുന്നതിനാല്‍ നഗരത്തില്‍ നിന്നുപോലും ആളുകള്‍ ധാരാളമായി എത്തുമെന്ന് അറിയാം.…

Read More

ക്ഷേത്ര വഴിയിൽ അഹിന്ദുവിന്റെ വാഹനത്തിന് സംഘപരിവാറിന്റെ വിലക്കേർപ്പെടുത്തിയ ബോർഡ് 

ബെംഗളൂരു: ദക്ഷിണ കന്നഡയിലെ പ്രശസ്ത ക്ഷേത്രത്തിലേക്കുള്ള റോഡിൽ അഹിന്ദുക്കളുടെ വാഹനങ്ങൾക്ക് വിലക്ക് പ്രഖ്യാപിച്ച് സംഘപരിവാറിന്റെ ബോർഡ്. ബെൽത്തങ്ങാടി സൗത്തടക്ക മഹാഗണപതി ക്ഷേത്രത്തിലേക്കുള്ള റോഡിലാണ് കന്നഡയിലുള്ള രണ്ട് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. ധർമസ്ഥല കൊക്കടയിലെ വിശ്വഹിന്ദു പരിക്ഷത്ത്, ബജ്റംഗദൾ, ഹിന്ദു ജാഗരണ വേദി തുടങ്ങിയ സംഘടനകളുടെ പേരിലാണ് ബോർഡ് സ്ഥാപിച്ചത്. “ലൗ ജിഹാദ്’ പോലുള്ള പ്രവർത്തനങ്ങൾ തടയുന്നതിനായി ഇവിടേക്ക് അന്യമതസ്ഥർ ഓടിക്കുന്ന ഓട്ടോറിക്ഷ, ടാക്സി മറ്റ് വാഹനങ്ങൾക്ക് വിലക്കുണ്ടെന്ന് ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബോർഡ് ക്ഷേത്രത്തിന്റെ സ്ഥലത്തല്ലെന്നും ഇതിൽ തങ്ങൾക്ക് ഒന്നും ചെയ്യാനാകില്ലെന്നും ക്ഷേത്ര ഭാരവാഹികൾ പറയുന്നു. നേരത്തെ…

Read More
Click Here to Follow Us